കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണ് . ചില മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകുന്നത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണെന്നും ഗവർണ്ണർ പറഞ്ഞു. നാളെത്തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കുമെന്നും കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും […]
സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്‌ഘാടനം ഇന്ന് വൈകിട്ട്
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഇന്നു വൈകുന്നേരം അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലിനു നാല്‍പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയാണ് ചാർട്ടർ ഗേറ്റ് വേ . താരതമ്യേന കുറഞ്ഞ ചെലവിൽ ബിസനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാൽ ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നു. നിലവിൽ സിയാൽ രണ്ട് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. […]
നടി അപര്‍ണ ബാലമുരളി നികുതി വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ്.
നടി അപര്‍ണ ബാലമുരളി പതിനാറര ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചതായാണു സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തല്‍. അഭിനയിച്ച സിനിമകളുടെ എണ്ണവും അടച്ച നികുതി തുകയും തമ്മിൽ വലിയ അന്തരം .ഈ രീതിയില്‍ 16,49,695 രൂപ നികുതി വെട്ടിച്ചു. സമന്‍സ് കൈപ്പറ്റിയ നടി നികുതി അടക്കാമെന്ന് അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജി എസ് ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് കാസഗോഡ് […]
ഇത് എന്റെ കഷ്ടപ്പാടുകൾ കാണിക്കാൻ വെട്ടിയ മുടിയാണ്;മഹ്നാസ് മുഹമ്മദി
ഇരുപത്തേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി ഉയര്‍ത്തിക്കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി ഇറാനിലെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നല്‍കിയത്. മുഹമ്മദിക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത് അതീന റേച്ചൽ സംഗാരിയായിരുന്നു. ആമുടിയിഴകൾ കയ്യിലേന്തി സംഗാരി ശക്തമായൊരു സന്ദേശം വായിച്ചു. “ഇത് എന്റെ കഷ്ടപ്പാടുകൾ കാണിക്കാൻ വെട്ടിയ മുടിയാണ്. ഇത് എന്റെ കഷ്ടപ്പാടുകളുടെ അവസാനമാണെന്ന് […]
ഷൂട്ടൗട് കടമ്പയിൽ ഹോളണ്ട് വീണു , അർജന്റീന സെമിയിൽ
ആവേശക്കൊടുമുടി കയറിയ വാശിയേറിയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് അര്‍ജന്റീന സെമി ഫൈനലിലേക്ക്. ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ചാണ് അര്‍ജന്റീന സെമിയിലെത്തിയത്. ഷൂട്ടൗട്ടില്‍ നെതര്‍ലണ്ട്സിന്റെ രണ്ട് കിക്കുകള്‍ തടുത്താണ് എമിലിയാനോ മാര്‍ട്ടിനെസ് കളിയിലെ താരമായത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എക്സ്ട്രാ ടൈമിലും ഗോളുകള്‍ നേടാനാവാതെയായതോടെയാണ്് കളി ഷൂട്ടൗട്ടിലെത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാനത്തെ മിനിറ്റില്‍ അര്‍ജന്റീന ജയം […]
ഇന്ന് മൊറോക്കോ- പോര്‍ച്ചുഗല്‍, ഫ്രാൻസ് -ഇംഗ്ളണ്ട് മത്സരങ്ങൾ
ഖത്തര്‍ ലോകകപ്പിലെ മൂന്നാമത്തേയും നാലാമത്തേയും ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. സ്പെയിനിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ മൊറാക്കോയാണ് ഇന്ന് രാത്രി 8.30 ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളി. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലണ്ടിനെ ആധികാരികമായി തോല്‍പിച്ചാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന ഫ്രാന്‍സ് – ഇംഗ്ലണ്ട് മത്സരം തുല്യ ശക്തികളുടെ പോരാട്ടമാകും. ഫുട്ബോള്‍ വിദഗ്ദര്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്പിക്കപ്പെട്ടിട്ടുള്ള ടീമുകളാണ് ഫ്രാന്‍സും ഇംഗ്ലണ്ടും.
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 10
◾ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍. ബില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയിലുണ്ടായിരുന്നില്ല. ബിജെപി എംപി കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. 23 നെതിരെ 63 വോട്ടുകള്‍ക്ക് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കി. ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇല്ലാത്തതില്‍ മുസ്ലീം ലീഗിന്റെ പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പരസ്യമായി പ്രതിഷേധിച്ചു. ◾ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. തര്‍ക്കംമൂലം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷി യോഗത്തിനു കഴിഞ്ഞില്ല. […]
ബ്രസീലിനെ കണ്ണീരിലാഴ്ത്തി ക്രൊയേഷ്യ സെമിയില്‍
ബ്രസീലിനെ കണ്ണീരിലാഴ്ത്തിയ ഷൂട്ടൗട്ട്. ബ്രസീലിനെ ഷൂട്ടൗട്ടില്‍ 4-2 ന് വീഴ്ത്തിയ ക്രൊയേഷ്യ സെമിയില്‍. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ നെയ്മര്‍ നേടിയ ഗോളിലൂടെ വിജയമുറപ്പിച്ച ബ്രസീലിനെതിരെ സമനില ഗോള്‍ നേടി മത്സരം ഷൂട്ടൗട്ടിലേക്ക് തള്ളിവിട്ടാണ് ക്രൊയേഷ്യ ബ്രസീലില്‍ നിന്ന് വിജയം തട്ടിയെടുത്തത്. ആദ്യപകുതിയുടെ തുടക്കത്തില്‍ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനവുമായി കളംനിറഞ്ഞത് ക്രൊയേഷ്യയായിരുന്നു. പിന്നീട് പന്തടക്കത്തിലും ആക്രമണത്തിലും ഏറെ മുന്നിലായിരുന്ന ബ്രസീലിന് നിരവധി ഗോളവസരങ്ങള്‍ ലഭിച്ചിട്ടും നിശ്ചിത സമയത്ത് ഗോളടിക്കാനായില്ല. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട […]
വിവാഹമോചനത്തിന് ഒരു വര്‍ഷത്തെ കാലയളവ് ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി
പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണം എന്ന വ്യവസ്ഥയെ ഹൈക്കോടതി വിമര്‍ശിച്ചു. വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും വിവാഹമോചനത്തെക്കുറിച്ചുള്ള നിയമനിർമ്മാണം കക്ഷികളെ കേന്ദ്രീകരിച്ചായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന […]
ശിവഗിരി തീർത്ഥാടനം; ചെമ്പഴന്തിയിൽ വിപുലമായ ഒരുക്കങ്ങൾ
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽ, തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ. ഈമാസം 30 മുതൽ ജനുവരി 1 വരെ, മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തീർത്ഥാടനം പൂർണ്ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി തീര്‍ത്ഥാടകര്‍ എത്താൻ സാധ്യതയുള്ളതിനാൽ, തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പൊലീസ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. തീർത്ഥാടന ദിവസങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനായി […]
