നടി അപര്‍ണ ബാലമുരളി പതിനാറര ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചതായാണു സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തല്‍. അഭിനയിച്ച സിനിമകളുടെ എണ്ണവും അടച്ച നികുതി തുകയും തമ്മിൽ വലിയ അന്തരം .ഈ രീതിയില്‍ 16,49,695 രൂപ നികുതി വെട്ടിച്ചു. സമന്‍സ് കൈപ്പറ്റിയ നടി നികുതി അടക്കാമെന്ന് അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജി എസ് ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് കാസഗോഡ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
നടി അപര്‍ണ ബാലമുരളി നികുതി വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ്.
