Posted inപുസ്തകങ്ങൾ

ഫുട്‌ബോളിന്റെ പുസ്തകം

ഒരു സാധാരണ ഫുട്ബോള്‍ പ്രേമിക്കു മാത്രമല്ല, ഏതൊരു കളിക്കാരനും സോക്കര്‍ വിദ്യാര്‍ത്ഥിക്കും കായികാദ്ധ്യാപകനും സോക്കര്‍ അക്കാദമിക്കും സംഘാടകനും ഒരുപോലെ അത്യന്തം ഉപകാരപ്രദമായ അഗാധമായൊരു ഗവേഷണാത്മക ഫുട്ബോള്‍ ചരിത്ര ഗ്രന്ഥമാണിത്. തികച്ചും നൂതനവും കൗതുകം നിറഞ്ഞതുമായ കോമ്പിനേഷന്‍ ഗ്രാഫിക്സ് എന്ന ഗ്രന്ഥകാരന്റെ സ്വന്തം ആവിഷ്‌കാരസങ്കേതത്തിലൂടെയാണിതില്‍ ഫുട്ബോള്‍ മത്സരങ്ങളുടെ, ലോകകപ്പുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. ഖത്തര്‍ ലോകകപ്പിന്റെ മത്സര വിവരങ്ങളും അതേ രീതിയില്‍ കളര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് അവതരിപ്പിക്കുമ്പോള്‍ 22-ാം ലോകകപ്പിന്റെ റഫറന്‍സ് ഡയറിയായി അതു മാറുന്നത് കാണാം. ഫുട്ബോളിന്റെ […]

Posted inആരോഗ്യം

ദഹനം എളുപ്പമാക്കാന്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കാം

ദിവസവും ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ ഏറെയാണ്. പലവിധ രോഗങ്ങളെയും ഇതിലൂടെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ അസ്ഥി സൗഹൃദ ധാതുക്കളുടെ ഉറവിടമാണ് ഈന്തപ്പഴം. ആരോഗ്യകരവും ശക്തവുമായ അസ്ഥികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ കെ യുടെ ഉറവിടം കൂടിയാണവ. ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന കലോറി ഉള്ളടക്കം ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്നു. തുടക്കത്തില്‍ ദിവസവും 2 എണ്ണം കഴിച്ചാല്‍ മതിയാകും. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസം […]

Posted inലേറ്റസ്റ്റ്

സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും: തീരുമാനം ഹൈക്കമാന്റിന്റേത്

സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാന്റ് ആണ് ഈ തീരുമാനം അറിയിച്ചത്.  നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി പ്രതിഭാ സിംഗ് ഉൾപ്പെടെ പലരും രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎ മാരുടെ പിന്തുണ ലഭിച്ചത് സുഖ് വിന്ദറിനാണ്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനേത്തുടർന്നാണ് മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ കോൺഗ്രസിൽ തര്‍ക്കം ആരംഭിച്ചത്. എംഎൽഎമാരുടെ യോഗത്തിൽ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്റിന് വിട്ടു. […]

Posted inലേറ്റസ്റ്റ്

മാൻഡസ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ വൻ നാശംവിതച്ചു

മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ നാല് മരണം . ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങളിൽ വീടുകളില്‍ വെള്ളം കയറി. ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത് .  ചെന്നൈ നഗരത്തിൽ നിരവധി വൻ മരങ്ങൾ കടപുഴകി വീണു. പുതുച്ചേരി, കാരയ്ക്കാൽ തുടങ്ങിയ മേഖലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. ചെന്നൈ വിമാനത്തവളത്തിൽ നിന്ന് 27 വിമാനങ്ങളുടെ സർവീസ് വൈകി. തീരമേഖലയിലെ നിരവധി […]

Posted inലേറ്റസ്റ്റ്

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അത് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ  എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണം. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ ഇക്കാര്യം ഉറപ്പക്കാണമെന്നും  ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

കെ-റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ല: വി.മുരളീധരൻ

കെ-റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനദ്രോഹപരമായ ഒരു പദ്ധതിക്കും കേന്ദ്രസർക്കാർ അനുവാദം നൽകില്ല. മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ വന്ദേഭാരത് ട്രെയിൽ വരുമെന്നും, വി.മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ വരും, ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രി കേരളത്തിന് ഉറപ്പ് നൽകിയിട്ടുള്ളതാണ് എന്നും മുരളീധരൻ പറഞ്ഞു. കെ-റെയിലിന്റെ പേരിൽ കേരളത്തിന്റെ പല സ്ഥലങ്ങളിലും വിലയിടിയാൻ സാധ്യതയുണ്ട്. അതിൽ ആർക്കാണ് ലാഭം ഉണ്ടാകുന്നത്. […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 10

◾പഞ്ചാബില്‍ ഭീകരാക്രമണം. തരന്‍ തരന്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാന്റെ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ◾വൈസ്ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കല്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്കു ശേഷമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹൈക്കോടതി തന്നെ […]

Posted inആരോഗ്യം

ശ്വാസകോശ അര്‍ബുദം – നേരത്തേ കണ്ടെത്താം, ചികിത്സിക്കാം

ശ്വാസകോശ അര്‍ബുദത്തെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും അതിപ്രധാനമാണ്. അമേരിക്കന്‍ ലങ് കാന്‍സര്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍ ശ്വാസകോശ അര്‍ബുദ രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് വൈകിയുളള രോഗനിര്‍ണയ കേസുകളില്‍ വെറും 5 ശതമാനമാണ്. ആദ്യ ഘട്ടങ്ങളില്‍ രോഗം കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കാകട്ടെ ഇത് 56 ശതമാനമാണ്. ആഗോള തലത്തില്‍ തന്നെ 16 ശതമാനം കേസുകളില്‍ മാത്രമേ അര്‍ബുദം ശ്വാസകോശത്തില്‍ നിന്ന് മറ്റ് ഇടങ്ങളിലേക്ക് പടരും മുന്‍പ് കണ്ടെത്തപ്പെടുന്നുള്ളൂ. വര്‍ധിച്ചു വരുന്ന വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി […]

Posted inപുസ്തകങ്ങൾ

സൈക്കോളജിക്കല്‍ ഹൊറര്‍ നോവല്‍ ‘വിജനവീഥി’

വിജനവീഥി തിരുവിതാംകൂര്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദുരന്താദ്ധ്യായത്തെ എല്ലാ തീക്ഷ്ണതകളോടും കൂടി വീണ്ടും ഓര്‍മിപ്പിച്ചു എന്ന സവിശേഷത വിജനവീഥിക്ക് അവകാശപ്പെടാം. ഇത് ശില്പഭദ്രമായ ഒരു നോവലാണ്. അതിലെ വിവരണങ്ങള്‍ യുക്തിസഹവും മനഃശാസ്ത്രതത്ത്വങ്ങളില്‍ അധിഷ്ഠിതവുമാണ്. അതുകൊണ്ടുതന്നെ ആധികാരികത അവകാശപ്പെടുന്ന ഒരു പ്രമേയത്തിന്റെ ലാവണ്യാത്മകമായ ആവിഷ്‌കാരമെന്ന നിലയില്‍ നോവല്‍ ശ്രദ്ധേയമാണ്. മലയാളത്തിലെ സൈക്കോളജിക്കല്‍ ഹൊറര്‍ നോവലുകളുടെ ശ്രേണിയില്‍ അഗ്രഗണ്യ സ്ഥാനം പിടിക്കുന്ന നോവല്‍. ‘വിജനവീഥി’. അശ്വതി തിരുന്നാള്‍. മാതൃഭൂമി ബുക്‌സ്. വില 650 രൂപ.  

Posted inലേറ്റസ്റ്റ്

ലീഗിന്റെ കാര്യത്തിൽ സിപിഎമ്മിന് വൈകി വന്ന വിവേകമെന്ന് കെ മുരളീധരൻ എം പി

ആറ് മാസം മുൻപ് വരെ മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് പറഞ്ഞവരാണ് സി പി എം എന്ന് വടകര എംപി കെ മുരളീധരൻ. ഇപ്പോൾ അവർ നിലപാട് മാറ്റിയെങ്കിൽ അത് കോൺഗ്രസ് നിലപാട് ശരിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകിയാണെങ്കിലും അവർ അത് മനസ്സിലാക്കി. ഇപ്പോൾ കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയിൽ ഒരു പ്രശ്നവുമില്ല. എന്നാൽ മുസ്ലിം ലീഗ് മുന്നണി വിട്ടാൽ അത് വലിയ നഷ്ടമാകുമെന്നും മുന്നണി സംവിധാനം ദുർബലമാകുമെന്നും മുരളീധരൻ പറഞ്ഞു.ലീഗിനെ മുന്നണിയിൽ നിന്നടർത്തിമാറ്റി കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം […]