സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ബര്ഗ്മാന് സ്ട്രീറ്റ് 125 സ്കൂട്ടറിന്റെ പുതിയ വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചു. സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് ഇഎക്സ് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലിന് 1,12,300 രൂപയാണ് (എക്സ് ഷോറൂം, ഡല്‍ഹി) വില. 89,900 രൂപ വിലയുള്ള നിലവിലുള്ള വേരിയന്റിനേക്കാള്‍ ഏകദേശം 19,000 രൂപ കൂടുതലാണ് ഇത്. പുതിയ വേരിയന്റിലേക്ക് കുറച്ച് ഫീച്ചര്‍ അപ്ഗ്രേഡുകളും ഹാര്ഡ്വെയര് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പുതിയ സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് ഇഎഎസിന് നിലവിലുള്ള അതേ 124 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറില്‍ നിന്നാണ് പവര്‍ ലഭിക്കുന്നത്. ഈ എഞ്ചിന് 6,750 ആര്‍പിഎമ്മില്‍ 8.7 ബിഎച്ച്പി പവറും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സ്കൂട്ടറിന്റെ പുതിയ ഇഎക്സ് വേരിയന്റ് നിലവിലുള്ള മോഡലിനൊപ്പം വില്‍ക്കും.
ബര്ഗ്മാന് സ്ട്രീറ്റ് ഇഎക്സ് എത്തി
