ഖത്തര്‍ ലോകകപ്പില്‍ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലണ്ട്സുമായി ഏറ്റുമുട്ടാന്‍ അര്‍ജന്റീന ഇന്നിറങ്ങുമ്പോള്‍ മെസിയാണ് എവിടേയും താരം. മെസി ഞങ്ങളെ പോലെ ഒരു മനുഷ്യന്‍ തന്നെയാണെന്നാണ് നെതര്‍ലാന്‍ഡ്സിന്റെ ഗോള്‍ കീപ്പര്‍ നൊപ്പേര്‍ട്ട് പറയുന്നത്. അതേസമയം മെസിയെ നിസാരമായി കാണരുതെന്നും നല്ല പദ്ധതിയുണ്ടെങ്കിലെ മെസിയെ പിടിച്ച് കെട്ടാനാവൂയെന്നും നെതര്‍ലന്‍ഡ്സ് നായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് പറയുന്നു. എന്നാല്‍ മെസിയെ നിശബ്ദനാക്കാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ക്കറിയാമെന്നാണ് ഡച്ച് കോച്ച് ലൂയി വാന്‍ ഗാല്‍ പറയുന്നത്. എന്തായാലും മെസി ആരാധകര്‍ക്ക് ഒന്നേ പറയാനുള്ളു, കേട്ടറിഞ്ഞതിനേക്കാളും കണ്ടറിഞ്ഞതിനേക്കാളും വലുതാണ് മെസി എന്ന സത്യം.
കേട്ടറിവിനേക്കാള് വലുതാണ് മെസി എന്ന സത്യം
