റിയല്‍മി 10 പ്രോ പ്ലസ് 5ജി, റിയല്‍മി പ്രോ 5ജി ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേകള്‍, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. രണ്ട് സ്മാര്‍ട് ഫോണുകളും കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്. റിയല്‍മി 10 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് വില 25,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയുമാണ്. റിയല്‍മി 10 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില.
റിയല്‍മി 10 പ്രോ പ്ലസ് 5ജി, പ്രോ 5ജി ഇന്ത്യയിലെത്തി
