കേരളത്തിലെ ഏക റീജിയണല്‍ റൂറല്‍ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് ഭവന, വാഹന, വിദ്യാഭ്യാസ, സ്വര്‍ണവായ്പകളുടെ പലിശനിരക്ക് കുറച്ചു. ഭവന, വാഹന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞത് 8 ശതമാനവും സ്വര്‍ണവായ്പയ്ക്ക് 6.90 ശതമാനവും മുതലാണ് നിബന്ധനകള്‍ക്ക് വിധേയമായി പലിശനിരക്ക്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനും വീടുകളില്‍ സൗരോര്‍ജ്ജ പ്‌ളാന്റ് സ്ഥാപിക്കാനും പ്രത്യേക വായ്പാപദ്ധതികളുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഓവര്‍ഡ്രാഫ്റ്റ് വായ്പാപദ്ധതിയുണ്ട്. ബാങ്കിന്റെ 634 ശാഖകളിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവും […]
നാല് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റ് ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’
ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍: ദി വേ ഓഫ് വാട്ടറിന് റെക്കോര്‍ഡ് നേട്ടം. റിലീസിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ ടിക്കറ്റുകള്‍ വിറ്റ് പോകുന്നത് റെക്കോര്‍ഡ് വേഗതയിലാണ്. ‘അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം’, ‘കെജിഎഫ് 2’, ‘ബാഹുബലി 2’ എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളില്‍ ഒന്നായി അവതാര്‍ മാറുന്നത്. പിവിആര്‍, ഐനോക്സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 1.20 ലക്ഷം അഡ്വാന്‍സ് ബൂക്കിങ്ങാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത് നാല് ലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ […]
ജോക്കര്‍ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു
ജോക്കര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചെന്ന് അറിയിച്ച് സംവിധായകന്‍. ഫോളി എ ഡ്യൂക്സി’ന്റെ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ജോക്വിനാണ് ചിത്രത്തിലും. സിനിമയില്‍ ലേഡി ഗാഗയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയിലേക്ക് ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തേയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം തന്നെ കൈവരിച്ചിരുന്നു. ഗോഥം സിറ്റിയിലുള്ള ആര്‍തര്‍ ഫ്ലെക്ക് എന്ന സ്റ്റാന്‍ഡ് അപ്പ് ഹാസ്യനടന്‍ എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍വില്ലനായി മാറുന്നു […]
ബലേനോ ക്രോസ് ഏപ്രില്‍ എത്തും
മാരുതി സുസുക്കിയുടെ പുതിയ വാഹനം ബലേനോ ക്രോസ് ഏപ്രില്‍ വിപണിയിലെത്തും. ബലോനോ ക്രോസിനെ കൂടാതെ ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പും വാഹനം ജനവരിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്. വൈടിബി എന്ന കോഡ് നാമത്തിലാണ് മാരുതി ബലേനോ ക്രോസിനെ വികസിപ്പിക്കുന്നത്. 2020ലെ ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചറോ ഇ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും പുതിയ വാഹനം. ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എന്‍ജിനും പുതിയ വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കിയുടെ പ്രീമിയം […]
യുഗപ്പിറവിക്ക് മുമ്പില്‍
ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍. ശാസ്ത്രവും ചരിത്രവും ആത്മീയതയും ഒരു ഭൗതികന്റെ ജീവിതത്തില്‍ കൃത്യമായ അനുപാതത്തോടെ, ഒരു ത്രില്ലര്‍ നോവലിന്റെ അനുഭവസാമ്യത്തോടെ സമന്വയിക്കുന്ന രചന. കുമാരികാണ്ഡം എന്ന നഷ്ടഭൂമികയുടെ തിരിച്ചുവരവിന്റെ കാഹളം. അവിശ്വസനീയമെന്ന് കരുതിപ്പോകുന്ന യഥാര്‍ത്ഥ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച. പുതുയുഗപ്പിറവിയുടെ ശംഖൊലി. ‘യുഗപ്പിറവിക്ക് മുമ്പില്‍’. രജിത് കുമാര്‍ ആര്‍. ഗ്രീന്‍ ബുക്‌സ്. വില 450 രൂപ.
കാലാവസ്ഥ മാറ്റത്തില്‍ ചെങ്കണ്ണ് പടരുന്നു
അടുത്തിടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ പലതരം അണുബാധകള്‍ക്ക് കാരണമാകുന്നുണ്ട.് കഠിനമായ ചൂടോടു കൂടിയ പനിയെക്കാള്‍ ജലദോഷം, തുമ്മല്‍, മൂക്കടപ്പ് എന്നീ ലക്ഷണങ്ങള്‍ ഉള്ള വൈറല്‍ പനിയും അതോടൊപ്പം ചെങ്കണ്ണും ഇപ്പോള്‍ വളരെ കൂടുതലായി കണ്ടുവരുന്നു. കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ […]
ചാൻസലർ വിഷയത്തിൽ കെപിസിസിക്ക് വ്യക്തമായ മറുപടി നൽകി വി. ഡി.സതീശൻ
കെപിസിസി നേതൃയോഗത്തിലെ വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകി വി.ഡി. സതീശന്‍. ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ നിലപാട് മാനിച്ച്, അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തെന്ന് സതീശന്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണ്ണറെ മാറ്റുന്നതിനുള്ള നടപടിയെ സതീശന്‍ പിന്തുണച്ചത് പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണയുണ്ടാക്കിയെന്നായിരുന്നു കെപിസിസി നേതൃയോഗത്തിൽ ഉയര്‍ന്ന വിമര്‍ശനം. മുഖ്യമന്ത്രിയെയും ഗവർണ്ണറെയും ഒരുപോലെ എതിര്‍ക്കണമെന്നും, സതീശന്‍റെ നിലപാടില്‍ വ്യക്തത ഇല്ലായിരുന്നെന്നും നേതൃയോഗത്തിൽ വിമര്‍ശനമുണ്ടായി. സിപിഎമ്മിന്‍റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അഭിനന്ദനം. […]
രാത്രിവാർത്തകൾ 11.12.22
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറെയും ഒരു പോലെ എതിര്‍ക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി. ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് തെറ്റിദ്ധാരണയുണ്ടാക്കിയെന്നു യോഗം വിലയിരുത്തി. പാര്‍ട്ടിയില്‍ ആര്‍ക്കും വിലക്കില്ല. ശശി തരൂരിനെ ഒറ്റപ്പെടുത്തരുത്. തരൂരിന്റെ ജനപ്രീതി പാര്‍ട്ടിക്കായി പ്രയോജനപ്പെടുത്തണം. പരിപാടികള്‍ ജില്ലാ കമ്മിറ്റിയെ അറിയിക്കണം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎമ്മിന്റെ പ്രസ്താവനയ്ക്കു കൈയോടെ മറുപടി നല്‍കിയതിനു ലീഗ് നേതൃത്വത്തെ യോഗം അഭിനന്ദിച്ചു. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ […]
കെ. സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശത്തിനെതിരെ കെപിസിസി
കെ സുധാകരൻ നടത്തിയ ആർഎസ്എസ് അനുകൂല പരാമർശത്തിനെതിരെ കെപിസിസി നേതൃയോഗം. ഇരിക്കുന്ന സ്ഥാനത്തെ പറ്റി ഓരോരുത്തർക്കും കൃത്യമായ ബോധ്യം വേണമെന്നും, സ്വന്തം സ്ഥാനം മറന്ന് പ്രവർത്തിക്കുന്നത് ദോഷം ചെയ്യുമെന്നും നേതൃയോഗത്തിൽ ചൂണ്ടിക്കാട്ടി. എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കൾ സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചു. കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ മുസ്ലീം ലീഗും, കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും വിയോജിപ്പ് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ കെ സുധാകരന്റെ പ്രസ്താവന ചർച്ച ചെയ്തത്. പാർട്ടി നേതാക്കൾ […]
സംസ്ഥാനത്ത് ഇന്ന് രാവിലെ മുതൽ ശക്തമായ മഴ : 11 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട്. ഇനി വരുന്ന മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കേരള,കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാലും, മഴ ശക്തി പ്രാപിക്കുന്നതും കൂടി കണക്കിലെടുത്താണ് മത്സ്യബന്ധനത്തിന് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയത്. മാൻഡൗസ് ചുഴലിക്കാറ്റിൻ്റെ ഭാഗമായി […]
