വയനാട് ചുരത്തില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ മദ്യലോറിക്കു പോലീസ് കാവല്‍. മദ്യക്കുപ്പികള്‍ ആരും അടിച്ചുമാറ്റാതിരിക്കാന്‍ ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥരേയും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍നിന്നു മാഹിയിലേക്കു ബീവറേജസ് കോര്‍പ്പറേഷന്റെ ലോഡുമായി പോയ ലോറിയാണ് മറിഞ്ഞത്. വയനാട് ചുരത്തിലെ ഒന്നാം വളവിനും രണ്ടാം വളവിനുമിടയില്‍ 30 അടി താഴ്ചയിലേക്കു ലോറി മറിയുകയായിരുന്നു.
വയനാട് ചുരത്തില്‍ മറിഞ്ഞ മദ്യലോറിക്കു പോലീസ് കാവല്‍.
