Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 12

◾സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ സര്‍വേ ചെയ്ത ഭൂമിയിലെ നടപടികള്‍ പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്നും നിയമസഭയില്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കു കേന്ദ്രാനുമതി ലഭിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ◾സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ 828 ക്രിമിനല്‍ കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പൊലീസ് സേനയെ രാഷ്ട്രീയവത്കരിച്ചെന്ന്ും ക്രിമിനലുകളായെന്നും ആരോപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് ഭരണ […]

Posted inലേറ്റസ്റ്റ്

ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

ഡിസംബർ 14 ന് രാജ്ഭവനിൽ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും, പ്രതിപക്ഷനേതാവും. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനാലാണ്  ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്. പതിനാലിന് വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് വിരുന്ന്. ദില്ലിക്ക് പോകുന്നതുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്. ഗവര്‍ണറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സര്‍വ്വകലാശാല ചാൻസിലര്‍ സ്ഥാനത്ത് നിന്ന് […]

Posted inബിസിനസ്സ്

വിദേശ നാണയശേഖരം വീണ്ടും ഉയരത്തില്‍

തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഉയര്‍ന്നുതുടങ്ങി. ഡിസംബര്‍ രണ്ടിന് അവസാനിച്ചവാരം ശേഖരം 1,102 കോടി ഡോളര്‍ ഉയര്‍ന്ന് 56,116 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ നാലാംവാരമാണ് വിദേശ നാണയശേഖരം ഉയരുന്നത്. മുന്‍മാസങ്ങളില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ശേഖരം എക്കാലത്തെയും ഉയരമായ 64,245 കോടി ഡോളറില്‍ എത്തിയിരുന്നു. രൂപ തളര്‍ന്നുതുടങ്ങിയതോടെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ 52,400 കോടി ഡോളറിലേക്ക് […]

Posted inടെക്നോളജി

പോര്‍ട്രെയ്റ്റ് ലെന്‍സുമായി ടെക്നോ

സവിശേഷതകളുള്ള ഒരു പോര്‍ട്രെയ്റ്റ് ലെന്‍സുമായി എത്തുകയാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ടെക്നോ. ഏറ്റവും മികച്ച സ്മാര്‍ട് ഫോണായ ടെക്നോ ഫാന്റം എക്സ്2 പ്രോയിലാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഫോണ്‍ ഇന്ത്യയിലും വില്‍പനയ്ക്കെത്തുമെന്ന് ഉറപ്പായി. മൂന്നു ക്യാമറകള്‍ അടങ്ങുന്നതാണ് ഫോണിന്റെ പിന്‍ ക്യാമറാ സിസ്റ്റം. സ്മാര്‍ട് ഫോണ്‍ ക്യാമറാ സിസ്റ്റങ്ങളില്‍ പൊതുവെ പ്രധാന ക്യാമറയ്ക്കാണ് പ്രാധാന്യമെങ്കില്‍ എക്സ്2 പ്രോയില്‍ ടെലി ക്യാമറയാണ് ഇപ്പോള്‍ ഫൊട്ടോഗ്രഫി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ടെക്നോയുടെ ഫ്‌ലാഗ്ഷിപ് ഫോണിലെ ടെലി ലെന്‍സിന് (പോര്‍ട്രെയ്റ്റ് […]

Posted inവിനോദം

ഷാരൂഖ്, ദീപിക ചിത്രം പഠാനിലെ ഗാനമെത്തി

2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പഠാനിലെ ഗാനമെത്തി. സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്. ‘ബെഷറം രംഗ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‌ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജനുവരി 25 ന് ആണ് […]

Posted inവിനോദം

അനുപമ പരമേശ്വരന്‍ ചിത്രം ‘ബട്ടര്‍ഫ്‌ലൈ’ ഒടിടി റിലീസിന്

‘കാര്‍ത്തികേയ 2’ എന്ന വന്‍ ഹിറ്റിനു ശേഷം അനുപമ പരമേശ്വരന്റേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ബട്ടര്‍ഫ്‌ലൈ’. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഡിസംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുക. സതീഷ് ബാബുവാണ് ‘ബട്ടര്‍ഫ്‌ലൈ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സതീഷ് ബാബു തന്നെ തിരക്കഥയെഴുതുമ്പോള്‍ സംഭാഷണ രചന ദക്ഷിണ്‍ ശ്രീനിവാസാണ്. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ് ‘ബട്ടര്‍ഫ്‌ലൈ’ ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. അനന്ത ശ്രീരാമാണ് […]

Posted inഓട്ടോമോട്ടീവ്

20.25 ലക്ഷം രൂപയില്‍ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍

ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ സൂപ്പര്‍ സ്‌പോട്ട് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 20.25 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പൂര്‍ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ നെറ്റ്വര്‍ക്കില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ഡെലിവറി 2023 ഫെബ്രുവരി മുതല്‍ ആരംഭിക്കും. ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാം ടെക്നോളജിയുള്ള നൂതന 999സിസി, 4-സിലിണ്ടര്‍ വാട്ടര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ നല്‍കുന്നത്. ഈ 999 സിസി […]

Posted inപുസ്തകങ്ങൾ

പുളിമരവും കുറെ പ്രജകളും

പ്രകൃതിയുടെ മടിത്തട്ടിലെ ചൈതന്യമായി നിലകൊള്ളുന്ന കൊട്ടത്തലച്ചി എന്ന മഹാമേരുവിന്റെ സമീപപ്രദേശങ്ങളിലുള്ള ജനപഥങ്ങളുടെ സഞ്ചാരമാണീ നോവല്‍. അവര്‍ രൂപപ്പെടുത്തിയ സംസ്‌കാരവും വിശ്വാസവും നിഗൂഢതകളും ഈ നോവലില്‍ അനാവരണം ചെയ്യുന്നു. അവിടെ ഉദ്യോഗസ്ഥനായി എത്തുന്ന ദേവരാജന്റെയും അയാള്‍ കണ്ടുമുട്ടിയ ആളുകളുടെയും ജീവിതകഥകള്‍. സാക്ഷരതാ പ്രസ്ഥാനത്തിലെ പഠിതാക്കളും കരിഞ്ചാമുണ്ഡിയായ സീതയും കുടിയേറ്റക്കാരുടെ പ്രതീകമായ മാണിക്കുഞ്ഞും ത്രേസ്യാമ്മയും നേഴ്‌സുമാരുടെ പ്രതീകമായ ശാലിനിയും കലയും സാവിത്രിയും കഥാപാത്രങ്ങളായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ കേന്ദ്രകഥാപാത്രങ്ങള്‍ ഇല്ലാത്ത നോവലായി ഈ കൃതി മാറുന്നു. മാത്രമല്ല, ഒരു ജന്മം മുഴുവന്‍ തന്റെ […]

Posted inആരോഗ്യം

സമ്മര്‍ദ്ദം കുറയ്ക്കാന്‍ തുളസി വെള്ളം

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് നിലനിര്‍ത്താന്‍ തുളസി വെള്ളം സഹായിക്കുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത് ശരീരത്തിലെ സമ്മര്‍ദ്ദത്തിന് കാരണമാകുന്ന സ്‌ട്രെസ് ഹോര്‍മോണാണ്. തുളസി വെള്ളം കുടിക്കുന്നത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മര്‍ദ്ദരഹിതമായി തുടരാന്‍ സഹായിക്കുകയും ചെയ്യും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇത് ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം […]

Posted inലേറ്റസ്റ്റ്

കൂടുതൽ എ എ പി എംഎൽഎമാർ ബി ജെ പി യിലേക്ക്

​ഗുജറാത്തിൽ ഭൂപത് ഭയാനിക്ക് പുറമെ കൂടുതൽ എഎപി എംഎൽഎമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. ബോത്തഡ് എംഎൽഎ ഉമേഷ് മക്വാനയും ​ഗരിയാധർ എംഎൽഎ സുധീർ വഘാനിയും ബിജെപിയിലേക്ക് പോകുമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഎപി എംഎൽഎമാർ റിപ്പോർട്ടുകളെ തള്ളി രംഗത്തെത്തി. ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചാരണം വാസ്തവമല്ലെന്നും എഎപിയിൽ തുടരുമെന്നും എംഎൽഎമാർ വ്യക്തമാക്കി. ഇതേ വാർത്തയെ ആപ് നേതൃത്വവും തള്ളിയിരുന്നു. അഞ്ച് എംഎൽഎമാരാണ് ​ഗുജറാത്തിൽ ആംആദ്മി പാർട്ടിക്കുള്ളത്. ഇവരിൽ ഭൂരിപക്ഷം പേരും പാർട്ടി വിടുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചാണ് […]