Posted inപുസ്തകങ്ങൾ

ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി

ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയ നേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊണ്ട് ഇടിമുഴക്കംതീര്‍ത്ത സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യന്‍രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു. ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’. എം.പി സൂര്യദാസ്. മാതൃഭൂമി ബുക്‌സ്. വില 382 രൂപ.  

Posted inആരോഗ്യം

മറവിരോഗത്തെ ചെറുക്കാന്‍ ചില പൊടിക്കൈകള്‍!

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മറവിരോഗത്തെ ചെറുക്കാം. തലച്ചോറിന്റെ ഓര്‍മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് അള്‍ഷിമേഴ്‌സ് അഥവാ മറവിരോഗം. കൂടുതലും പ്രായമായവരിലാണ് ഈ രോഗം കാണപ്പെടുന്നത്. ഈ രോഗത്തിന്റെ ഭാഗമായി തലച്ചോര്‍ ചുരുങ്ങുകയും ഇവിടുത്തെ കോശങ്ങള്‍ നശിക്കുകയും ചെയ്യും. തലച്ചോറിനുള്ളിലും പുറമേയ്ക്കും ചില പ്രോട്ടീനുകള്‍ അടിഞ്ഞു കൂടുന്നതാണ് അള്‍ഷിമേഴ്‌സിലേക്കു നയിക്കുന്നത്. പത്ത് വര്‍ഷത്തോളമെടുത്താണ് അള്‍ഷിമേഴ്‌സ് എന്ന മറവി രോഗം പുരോഗമിക്കുന്നത്. ഈ രോഗം തടയാന്‍ കഴിയില്ലെങ്കിലും ഇതിന്റെ വരവ് വൈകിപ്പിക്കാന്‍ സാധിക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു […]

Posted inലേറ്റസ്റ്റ്

സഭാ സമ്മേളനം പിരിഞ്ഞത് ഗവർണ്ണറെ അറിയിച്ചില്ല.

ഗവർണറോടുള്ള പോരാട്ടത്തിന്റെ ഭാഗമെന്നോണം നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല എന്ന് റിപ്പോർട്ടുകൾ.  ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടർച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസവും ബജറ്റ് സമ്മേളനം ചേരും. നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കിയിട്ടായിരിക്കും ബജറ്റ് സമ്മേളനം ചേരുക. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതു വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം നടക്കേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടര്‍ച്ച പ്രതീക്ഷിച്ചു കൊണ്ടാണ് സർക്കാർ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ അറിയിക്കാത്തതിനാൽ പഴയ സമ്മേളനത്തിന്റെ തുടർച്ചയായി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 14.12.22

പുതുവല്‍സരത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കും. ഇന്നലെ പിരിഞ്ഞ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനനാണു മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ശബരിമലപാതയലേക്കുള്ള റോഡുകളില്‍ ഗതാഗതക്കുരുക്ക്. രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ഇലവുംങ്കലില്‍നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കല്‍ എരുമേലി പാതയിലും ഇലവുംങ്കല്‍ പത്തനംതിട്ട റോഡിലും രണ്ടു […]

Posted inലേറ്റസ്റ്റ്

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ ആലഞ്ചേരി നേരിട്ട് ഹാജരാകില്ല

ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യത്തിൽ ഇന്നലെ സുപ്രിംകോടതി ഇടപെടില്ലെന്ന് വ്യക്തമാക്കി. സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് ഹാജരാകില്ല. കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട്  കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ സാവകാശം വേണം എന്നും അറിയിക്കും. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യത്തിലാണ് […]

Posted inലേറ്റസ്റ്റ്

ഉദയനിധി സ്റ്റാലിന്‍ അധികാരമേറ്റു

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്. കായിക-യുജവനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക്. ഇതോടെ കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയും തമിഴ്നാട് മന്ത്രിസഭയിലേക്ക് എത്തിയിരിക്കുകയാണ്. ഡിഎംകെ തരംഗം ആഞ്ഞടിച്ച തമിഴകത്ത് പാര്‍ട്ടിയുടെ താര പ്രചാരകനായിരുന്നു ഉദയനിധി. കുടുംബാധിപത്യം എന്ന അണ്ണാ ഡിഎംകെ ആരോപണങ്ങള്‍ക്കിടെയാണ് ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസഭാ പ്രവേശനം. ഇതേ വകുപ്പുകള്‍ കൈകാര്യം […]

Posted inലേറ്റസ്റ്റ്

ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക

ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയറിയിച്ച് അമേരിക്ക. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്റഗൺ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ പറഞ്ഞു. ചൈന അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടാൻ നിർദേശം. ചൈന […]

Posted inലേറ്റസ്റ്റ്

പ്രസംഗം നീണ്ടു , ജലീലിനെ സ്പീക്കർ വിലക്കി

നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും കെ.ടി. ജലീല്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം. നിശ്ചിത സമയത്തേക്കാള്‍ പ്രസംഗിച്ച കെ.ടി. ജലീലിന്റെ മൈക്ക് ഷംസീര്‍ ഓഫാക്കി. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ജലീലിന്റെ സമയം കഴിഞ്ഞെന്നു സ്പീക്കര്‍ പലതവണ മുന്നറിയിപ്പു നല്‍കി. എന്നിട്ടും ജലീല്‍ പ്രസംഗം തുടര്‍ന്നതോടെയാണ് മൈക്ക് ഓഫാക്കി അടുത്തയാളെ പ്രസംഗിക്കാന്‍ വിളിച്ചത്.

Posted inലേറ്റസ്റ്റ്

വിരമിച്ച ജഡ്ജിമാർ കാര്യങ്ങളുടെ അവസാന വാക്കല്ല: പി.രാജീവ്

ചാന്‍സലര്‍ സ്ഥാനത്തേക്കു വിരമിച്ച ജഡ്ജിമാര്‍ വേണ്ടെന്നു നിയമസഭയില്‍ ഭരണപക്ഷം. വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് നിയമ മന്ത്രി പി രാജീവ് പറഞ്ഞു.  വിസിമാരെ നിയമിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കര്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ ഇരുപക്ഷവും തമ്മില്‍ ധാരണയായി. നിയമന സമിതിയിലേക്കു പ്രതിപക്ഷം നിര്‍ദേശിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കര്‍ മതിയെന്നു മന്ത്രി രാജീവ് നിര്‍ദേശിക്കുകയായിരുന്നു.   ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് […]

Posted inലേറ്റസ്റ്റ്

രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോ

ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍ ഇന്ന്. ഇന്ന് രാത്രി 10 മണിക്ക്, ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മൊറോക്കോയുമായി ഏറ്റുമുട്ടും. ലോകകപ്പ് ചരിത്രത്തിലെ സെമി ഫൈനലിലെ ആദ്യ ആഫ്രിക്കന്‍ സാന്നിദ്ധ്യമാണ് മൊറോക്കോ. പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനേയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനേയും തോല്‍പിച്ചാണ് മൊറോക്കോയുടെ വരവ്. പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനേയും ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടിനേയും തോല്‍പിച്ചാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. നിലവില്‍ അഞ്ച് ഗോളുകളടിച്ച് ടോപ് സ്‌കോററായ കിലിയന്‍ എംബാപ്പേയാണ് മികച്ച ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിന്റെ കുന്തമുന.