ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍ ഇന്ന്. ഇന്ന് രാത്രി 10 മണിക്ക്, ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മൊറോക്കോയുമായി ഏറ്റുമുട്ടും. ലോകകപ്പ് ചരിത്രത്തിലെ സെമി ഫൈനലിലെ ആദ്യ ആഫ്രിക്കന്‍ സാന്നിദ്ധ്യമാണ് മൊറോക്കോ. പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനേയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനേയും തോല്പിച്ചാണ് മൊറോക്കോയുടെ വരവ്. പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനേയും ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടിനേയും തോല്പിച്ചാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. നിലവില്‍ അഞ്ച് ഗോളുകളടിച്ച് ടോപ് സ്കോററായ കിലിയന്‍ എംബാപ്പേയാണ് മികച്ച ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിന്റെ കുന്തമുന.
രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോ
