Posted inലേറ്റസ്റ്റ്

റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് മുഖ്യമന്ത്രി

റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും വികസനത്തിന് വേണ്ടി ആരും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 15 ദേശീയ പാതാ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഡ്കരി റോഡ് വികസനത്തിന് ഒപ്പം നിന്നു, ഇതിന് അദ്ദേഹത്തോട് നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് 5580 കോടി രൂപയാണ് സംസ്ഥാനം നൽകിയത്.  അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം കേന്ദ്രം നൽകുന്നുണ്ട്. ദേശീയപാതയുടെ മുഴുവൻ നിർമാണ ചെലവും കേന്ദ്രമാണ് വഹിക്കുന്നതെന്നും അദ്ദേഹം […]

Posted inലേറ്റസ്റ്റ്

കരിപ്പൂര്‍ വിമാനത്താവളം: റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്ക്  സുരക്ഷിത മേഖല (റിസ) നിർമ്മിക്കുന്നതിൽ കേരളം ഇതുവരെ മറുപടി അറിയിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ റൺവേയുടെ നീളം കുറക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് വ്യോമയാന മന്ത്രാലയം പാർലമെൻ്റിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത് ചെയ്യുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.   റൺവെ സ്ട്രിപ്പിൻ്റെ അവസാന ഭാഗത്ത് സുരക്ഷിത മേഖല നിർമ്മിക്കാൻ ആണ് റൺവേയുടെ നിളം കുറയ്ക്കുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. റൺവെയുടെ നീളം വെട്ടിക്കുറക്കാതെ റൺവേ […]

Posted inലേറ്റസ്റ്റ്

കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും മാർഗ നിർദ്ദേശം നൽകി രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും മാർഗ നിർദ്ദേശം നൽകി രാഹുൽ ഗാന്ധി. തന്നെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യരുതെന്നും നെഹ്‌റുവും,രാജീവ് ഗാന്ധിയും, ഇന്ദിരാഗാന്ധിയും രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാ യോഗങ്ങളിലും ആവർത്തിച്ച് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വേണ്ടി എന്തുചെയ്യാനാകുമെന്നാണ് നമ്മൾ സംസാരിക്കേണ്ടതെന്നും, അതാണ് കൂടുതൽ പ്രധാനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി എന്നിവർ […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 15.12.22

സ്ഥലം ഏറ്റെടുത്തു കൈമാറാത്തതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്‌ക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്കു സുരക്ഷിത മേഖല നിര്‍മ്മിക്കാന്‍ കേരളം സ്ഥലം ഏറ്റെടുത്തു കൈമാറിയിട്ടില്ലെന്നു പാര്‍ലമെന്റില്‍ അബ്ദുസമദ് സമദാനിയുടെ ചോദ്യത്തിനു മറുപടി നല്‍കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റണ്‍വേയുടെ നീളം കുറച്ച് സുരക്ഷിത മേഖല ഒരുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ റോഡു വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാനത്ത് വാഹനപെരുപ്പത്തിന് ആനുപാതികമായി റോഡുകളില്ലെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 45,536 കോടി രൂപയുടെ […]

Posted inലേറ്റസ്റ്റ്

സ്റ്റാർട്ടപ്പുകൾക്ക് മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി

രാജ്യത്ത് വിദ്യാഭ്യാസരംഗത്തും, ആരോഗ്യരംഗത്തും, മാനവ വിഭവശേഷിയിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് കേന്ദ്രമായി മാറാൻ കേരളത്തിനാകും. കേരളത്തെ നോളജ് എക്കോണമിയായി ഉയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഐടി, ഫാർമസ്യൂട്ടികൽസ്, ഫുഡ് പ്രൊസസിങ് പോലുള്ള വ്യവസായങ്ങളെ  സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരള സ്റ്റാർട്ടപ് മിഷന്റെ കോൺക്ലേവ് ഹഡിൾ ഗ്ലോബലിന്റെ നാലാം എഡിഷന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുകയായിരുന്നു മുഖ്യമന്ത്രി. നിരവധി യുവ സംരംഭകർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ട് ദിവസം […]

Posted inലേറ്റസ്റ്റ്

ശബരിമലയിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല

ശബരിമലതീർത്ഥാടനംഏറെ ദുർഘടമായിരിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ശബരിമലയിലെത്തേണ്ട സാഹചര്യത്തിലേക്കാണ് സ്ഥിതിഗതികൾ. ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പരമുള്ള ഏകോപനമില്ലായ്മയും മൂലം വകുപ്പ് മന്ത്രി പോലും നീരസം പ്രകടിപ്പിച്ച് കഴിഞ്ഞു. ശബരിമലയിലെ സംവിധാനങ്ങളുടെ കാര്യത്തിൽ നിലവിലുള്ള പരാതികൾക്ക് ആഭ്യന്തര വകുപ്പും ദേവസ്വം വകുപ്പും അന്യോന്യം പഴി ചാരുകയാണ്. ശബരിമലയിലേക്കുള്ള കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസുകളെക്കുറിച്ചുള്ള പരാതികൾ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആവശ്യാനുസരണമുള്ള ബസ്സുകൾ അലോട്ട് ചെയ്തിട്ടില്ലെന്ന് മാത്രമല്ല […]

Posted inലേറ്റസ്റ്റ്

ശബരിമല: കെഎസ്ആർടിസിക്ക് ദേവസ്വം മന്ത്രിയുടെ വിമർശനം

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗത്തിൽ കെഎസ്ആർടിസിയെ രൂക്ഷമായ ഭാഷയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിമർശിച്ചു. കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ തീർത്ഥാടകരെ ബസിൽ കൊണ്ടുപോകരുത്. സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങൾ ശബരിമലയിൽ സർവീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ വർഷവും പുതിയ ബസുകൾ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകൾ കിട്ടിയിട്ടില്ലെന്നും കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. ശബരിമലയിൽ ഇന്ന് […]

Posted inലേറ്റസ്റ്റ്

അട്ടപ്പാടി സംഭവത്തിൽ നടപടി വേണം: മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

അട്ടപ്പാടി കടുകമണ്ണ ഊരില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്ന സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. ആരോഗ്യരംഗത്ത് കാലങ്ങളായി കേരളം നേടിയെടുത്ത മികവിന്റെ ശോഭ ഒന്നാകെ കെടുത്തിയ സംഭവമാണ് അട്ടപ്പാടിയിലുണ്ടായത്. ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സിന് സമീപമെത്തിക്കാന്‍ മൂന്നര കിലോ മീറ്റര്‍ ദൂരമാണ് ഗര്‍ഭിണിയെ ബന്ധുക്കള്‍ തുണിയില്‍  കെട്ടി ചുമന്നത്. സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും പ്രത്യേക പരിഗണന വേണ്ട അട്ടപ്പാടി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും […]

Posted inലേറ്റസ്റ്റ്

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്ത്യയെ പുറത്താക്കി

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 404 റണ്‍സിന് പുറത്ത്. ആറ് വിക്കറ്റിന് 278 റണ്‍സ് എന്ന നിലയില്‍ ഇന്ന്  ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 126 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച നാല് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. 82 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ 4 റണ്‍സ് ചേര്‍ക്കുന്നതിനിടെ പുറത്തായി. 58 റണ്‍സെടുത്ത രവിചന്ദ്ര അശ്വിനും 40 റണ്‍സെടുത്ത കുല്‍ദിപ് യാദവുമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 15

◾കേരളത്തില്‍ ഹൈവേ നിര്‍മ്മാണത്തിനു ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം തരാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിച്ചില്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മ്മാണത്തോടു സഹകരിക്കണമെന്നു കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കാന്‍ 100 കോടി രൂപയാണ് ചെലവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു. ◾പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാനേജര്‍ എം.പി. റിജില്‍ തട്ടിയെടുത്ത പണം ഓഹരി വിപണിയില്‍ […]