ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 404 റണ്‍സിന് പുറത്ത്. ആറ് വിക്കറ്റിന് 278 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 126 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച നാല് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. 82 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ 4 റണ്‍സ് ചേര്‍ക്കുന്നതിനിടെ പുറത്തായി. 58 റണ്‍സെടുത്ത രവിചന്ദ്ര അശ്വിനും 40 റണ്‍സെടുത്ത കുല്‍ദിപ് യാദവുമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്ത്യയെ പുറത്താക്കി
