Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 16

◾ബഫര്‍സോണ്‍ ഭീഷണിയില്‍ മലയോരങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍. ബഫര്‍ സോണ്‍ സംബന്ധിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്മേല്‍ പരാതിപ്പെടാന്‍ പത്തു ദിവസത്തെ സാവകാശമേയുള്ളൂ. ബഫര്‍സോണ്‍ പ്രദേശങ്ങളിലെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോര്‍ട്ടിലുളളൂ. ജനവാസ മേഖലകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. മലയോരവാസികള്‍ക്കു മനസിലാക്കാന്‍ കഴിയാത്ത വിധത്തിലാണു റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. ◾ബഫര്‍സോണ്‍ പ്രശ്നത്തില്‍ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. ഉപഗ്രഹ പരിശോധനറിപ്പോര്‍ട്ടിലെ പിഴവുകള്‍ പരിഹരിക്കാന്‍ […]

Posted inലേറ്റസ്റ്റ്

അതിർത്തിയിലെ ഭീകരത, ചർച്ച വേണമെന്ന ആവശ്യം തള്ളി , പാർലമെന്റിൽ ബഹളം

അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളിയതിനെ തുടർന്ന് പാർലമെന്റിൽ നാലാം ദിനവും ബഹളം. രാജ്യസഭയിലും കോൺഗ്രസ് അംഗങ്ങൾ സമ്മേളനം തടസ്സപ്പെടുത്തി. ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ഉപാദ്ധ്യക്ഷനോട് പറഞ്ഞു. ഉപാദ്ധ്യക്ഷൻ ഇത് തടഞ്ഞതോടെയാണ് പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തിയത്. എന്നാൽ ലോക്സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചില്ല. അതേസമയം വിദേശകാര്യ മന്ത്രി […]

Posted inലേറ്റസ്റ്റ്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. ഇന്നലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിർദ്ദേശം. കാപ്പ തടവുകാർ അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു. ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഗുണ്ടാ സംഘങ്ങൾ തമ്മിൽ ജയിലിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘര്‍ഷത്തിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ തടവുകാരനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ജയിലിലേക്ക് […]

Posted inബിസിനസ്സ്

സ്വര്‍ണ വില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 39760 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 4970 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച റെക്കോര്‍ഡ് വിലയിലായിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസവും കുറഞ്ഞിരുന്നു. ഒരു പവന് ചൊവ്വാഴ്ച 40,240 രൂപയായിരുന്നു വില. വ്യാഴാഴ്ച 39,920 രൂപയായിരുന്നു പവന് വില. 320 രൂപയുടെ ഇടിവാണ് പവന് ഇന്നലെ ഉണ്ടായത്.  

Posted inടെക്നോളജി

ട്രിപ്പിള്‍ പിന്‍ ക്യാമറകളുമായി നോക്കിയ സി31

നോക്കിയ സി31 സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഐപി52 റേറ്റഡ് ബോഡി, ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ എന്നിവയുമായാണ് പുതിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ വരുന്നത്. രാത്രിയും പകലും മികച്ച ഷോട്ടുകള്‍ പകര്‍ത്താന്‍ ശേഷിയുള്ള ട്രിപ്പിള്‍ റിയര്‍, സെല്‍ഫി ക്യാമറകളും നോക്കിയ സി31 ല്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എളുപ്പത്തിലുള്ള വിഡിയോ എഡിറ്റിങ്ങിനായി ഫോണില്‍ ഗോപ്രോ യുടെ ക്വിക്ക് ആപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു. സി31 ഹാന്‍ഡ്‌സെറ്റ് നോക്കിയ ഇന്ത്യ […]

Posted inവിനോദം

‘ഗാട്ട ഗുസ്തി’യിലെ വീഡിയോ ഗാനം ‘ചല്‍ ചക്ക’

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ‘ഗാട്ട ഗുസ്തി’യിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ചല്‍ ചക്ക’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ഗാനത്തില്‍ തമിഴിനു പുറമെ മലയാളത്തിലും വരികള്‍ ഉണ്ട്. ജസ്റ്റിന്‍ പ്രഭാകരന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. മനോഹരമായ ദൃശ്യഭംഗിയുമുണ്ട് ഗാനരംഗങ്ങളുടെ ഫ്രെയിമുകള്‍ക്ക്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചെല്ല അയ്യാവുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

Posted inവിനോദം

രവി തേജ ഇരട്ടവേഷത്തില്‍ എത്തുന്ന ‘ധമാക്ക’ ട്രെയ്‌ലര്‍

രവി തേജ നായകനാവുന്ന തെലുങ്ക് ചിത്രം ധമാക്കയുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. റാം പൊതിനേനി നായകനായ ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം ത്രിനാഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രവി തേജ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്. രണ്ട് മിനിറ്റില്‍ ഏറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ജയറാമിന്റെ കഥാപാത്രത്തെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തരാണ് രവി തേജ അവതരിപ്പിക്കുന്ന […]

Posted inഓട്ടോമോട്ടീവ്

തിരിച്ചുവരുന്നൂ, യമഹ ആര്‍എക്സ് 100

യമഹ ആര്‍എക്സ് 100 തിരിച്ചുവരുന്നു. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ 1985 മുതല്‍ 1996 വരെ ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്ന ഏറ്റവും മികച്ച മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് യമഹ ആര്‍എക്സ് 100. വിപണിയില്‍ നിന്ന് പിന്‍വാങ്ങി 26 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്ന് ആര്‍എക്‌സ് 100 ന് ആരാധകര്‍ ഏറെയാണ്. മലിനീകരണനിയന്ത്രണനിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ബൈക്കിന്റെ ഉല്‍പ്പാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. ആര്‍എക്‌സ് 100 ന്റെ പെര്‍ഫോമന്‍സ്, സൗണ്ട്, ഡിസൈന്‍, യമഹ വിശ്വാസ്യത എന്നിവയായിരുന്നു ആര്‍എക്‌സ് 100ന്റെ […]

Posted inപുസ്തകങ്ങൾ

ഞാനൊരു പാവം ഗിഥാറല്ലെ, എന്തിനാണു നീയെന്നെ കഠാരകൊണ്ട് മീട്ടുന്നത് ?

പ്രണയവും സ്നേഹവും ചതിയും പകയും സൗഹൃദങ്ങളും സന്തോഷങ്ങളും കൊടിയ സന്താപങ്ങളും പാട്ടും സിനിമയും എഴുത്തോടെഴുത്തും അന്തമില്ലാത്ത വായനയും ശാസ്ത്രവും രാഷ്ട്രീയവും ദൈവവും ചെകുത്താനുമെല്ലാമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു എഴുത്തുകാരിയുടെ കൊടുംതണുപ്പോളമെത്തുന്ന നരകത്തീപ്പാലത്തിലൂടെയുള്ള ജീവിതസഞ്ചാരരേഖകള്‍. ഒപ്പം, ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ വിഷാദപ്പെരുങ്കാല ദിനസരിക്കുറിപ്പുകളും. ഇന്ദുമേനോന്റെ ആത്മകഥാപുസ്തകം. ‘ഞാനൊരു പാവം ഗിഥാറല്ലെ, എന്തിനാണു നീയെന്നെ കഠാരകൊണ്ട് മീട്ടുന്നത് ?’. മാതൃഭൂമി ബുക്‌സ്. വില 320 രൂപ.

Posted inആരോഗ്യം

ആരോഗ്യം സംരക്ഷണത്തിന് മീനെണ്ണ ശീലമാക്കാം

മീനെണ്ണ ഗുളികയെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അതിന്റെ ഗുണങ്ങളെ കുറിച്ചറിയുന്നവര്‍ വളരെ കുറവാണ്. മീനെണ്ണയില്‍ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ മത്സ്യ എണ്ണ ഗുളികകള്‍ കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മീനെണ്ണ കഴിച്ചാല്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു. അധികവണ്ണമുള്ളവര്‍ക്ക് ഈ ഗുളികകള്‍ നല്ലതാണ്. ഇതില്‍ അടങ്ങിയ ഒമേഗ 3 ലെവല്‍ ഫാറ്റി ആസിഡ് ചീത്ത കൊളെസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കും. […]