Posted inലേറ്റസ്റ്റ്

കോണ്‍ഗ്രസിന്റെ ഗുജറാത്ത്‌ പരാജയം ; എഎപിക്കെതിരെ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ പരാജയത്തിന് കാരണം ആം ആദ്മി പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസിന് ദ്രോഹം ചെയ്യാനാണ് അവര്‍ ബിജെപിയുമായി കൂട്ടുകൂടിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില്‍ എഎപി മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിക്കുമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഗുജറാത്തില്‍ എഎപിയുടെ വിജയത്തിന് തടസം നിന്നതും ബിജെപിയെ വിജയിപ്പിച്ചതും കോണ്‍ഗ്രസ് ആണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനില്‍ നടത്തിയ വാര്‍ത്താ […]

Posted inലേറ്റസ്റ്റ്

ബിഷപ് ഹൗസിനു മുന്നിൽ വൈദികരും പോലീസും തമ്മിൽ തർക്കം

കുർബാന ഏകീകരണ തർക്കം നിലനിൽക്കുന്ന എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ പൊലീസും വൈദികരും തമ്മിൽ തർക്കം നടന്നു. ചേരാനെല്ലൂർ സിഐ യും മൈനർ സെമിനാരി റെക്ടർ ഫാ.വർഗീസ് പൂതവേലിത്തറയും തമ്മിൽ ആയിരുന്നു തർക്കം ഉണ്ടായത്. ബിഷപ് ഹൗസിൽ എത്തിയ വൈദികരെ, പൊലീസ് ഗേറ്റ് പൂട്ടി തടഞ്ഞതാണ് തർക്കത്തിന് കാരണമായത്. സ്വന്തം വീടിന്റെ വാതിൽ അടച്ചു വീട്ടിലേക്ക് കയറേണ്ട എന്ന് പറയുന്നത് പോലെയാണ് നടപടി എന്ന് പോലീസുകാരോട് വൈദികൻ പറഞ്ഞു. വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാൻ വന്നാൽ […]

Posted inലേറ്റസ്റ്റ്

സുവർണ്ണ ചകോരം ‘ഉതാമ’യ്ക്ക്, അറിയിപ്പ് മികച്ച മലയാള സിനിമ

27-ാംമത് ഐഎഫ്എഫ്കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം സ്വന്തമാക്കി ബൊളീവിയൻ ചിത്രം ‘ഉതാമ’.  മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിനാണ്. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകനുള്ള രജത ചകോരം തയ്ഫിന്. നവാഗത സംവിധായകനുള്ള രജതചകോരം ഫിറോസ് ഘോറിക്ക് (ആലം), നവാഗത സംവിധായകനുള്ള കെ.ആർ മോഹൻ പുരസ്കാരം സിദ്ധാർഥ് ചൗഹാന് (അമർ കോളനി). മികച്ച അന്താരാഷ്ട്ര സിനിമക്കുള്ള ഫിപ്രസി […]

Posted inലേറ്റസ്റ്റ്

കർഷകർക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭ ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി

കർഷകർക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭ ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി  നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്രസർക്കാർ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്രസർക്കാരിന് മതനിരപേക്ഷതയോട് ബഹുമാനമില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകർക്കാൻ ശ്രമിക്കുകയാണ് പല രാഷ്ട്രീയ പാർട്ടികളും . വിവാഹബന്ധം വേർപിരിക്കുന്നത് സിവിൽ നടപടിക്രമമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ മുസ്ലീമിന്റേതായാലത് […]

Posted inബിസിനസ്സ്

ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വ്യക്തി അദാനി

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വ്യക്തിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ബില്‍ഗേറ്റ്‌സ്, വാരന്‍ ബഫറ്റ് തുടങ്ങിയ വന്‍ വ്യവസായികളെ മറികടന്ന അദാനിയുടെ വ്യക്തിഗത ആസ്തിയില്‍ 49 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായത്. 134 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ശതകോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനത്താണ് അദാനിയിപ്പോള്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേക്കാളും ആസ്തി അദാനിക്കുണ്ട്. ഏറ്റവും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തിയതും ഗൗതം അദാനിയാണ്. സ്വിസ് സിമന്റ് ഭീമനായ ഹോള്‍സിമിന്റെ ഓഹരികള്‍ അദാനി […]

Posted inവിനോദം

‘കാപ്പ’യിലെ ആദ്യ ഗാനം ‘യാമം വീണ്ടും വിണ്ണിലേ..’

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘കാപ്പ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകാണ് അണിയറ പ്രവര്‍ത്തകര്‍. ലിറിക് വീഡിയോയാണ് പുറത്തുവന്നത്. ‘യാമം വീണ്ടും വിണ്ണിലേ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍ ആണ്. ഡോണ്‍ വിന്‍സെന്റ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ചിത്രത്തിന്റെ മൂഡ് വെളിവാക്കുന്ന സംഗീതവുമായെത്തിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. ചിത്രം ഡിസംബര്‍ 22ന് തിയറ്ററുകളില്‍ […]

Posted inവിനോദം

‘ആനന്ദം പരമാനന്ദം’ ട്രെയിലര്‍

ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ഷറഫൂദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബര്‍ 23ന് റിലീസ് ചെയ്യും. അനഘ നാരായണന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന […]

Posted inഓട്ടോമോട്ടീവ്

തരംഗം സൃഷ്ടിച്ച് ഗ്രാന്‍ഡ് വിറ്റാര; 88,000 ബുക്കിങ്!

വിപണിയില്‍ വന്‍തരംഗം സൃഷ്ടിച്ച് ഗ്രാന്‍ഡ് വിറ്റാര. സെപ്റ്റംബറില്‍ വിപണിയിലെത്തിയ വിറ്റാരയ്ക്ക് ഡിസംബര്‍ ആദ്യം വരെ 88,000 ബുക്കിങ് ലഭിച്ചു. അതില്‍ 55000 എണ്ണം ഇനിയും വിതരണം ചെയ്യാനുണ്ടെന്നും മാരുതി. വാഹനം ബുക്ക് ചെയ്ത് 2 മുതല്‍ 4 മാസം വരെ കാത്തിരിക്കണമെന്നും മാരുതി പറയുന്നു. നേരത്തെ വിതരണം ആരംഭിച്ച് വെറും ആറു ദിവസത്തിനുള്ളില്‍ 4769 യൂണിറ്റ് ഗ്രാന്‍ഡ് വിറ്റാര വിതരണം ചെയ്ത് മാരുതി റെക്കോര്‍ഡിട്ടിരുന്നു. സിഗ്മ, ഡെല്‍റ്റ, സീറ്റ, സീറ്റ പ്ലസ്, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നീ […]

Posted inപുസ്തകങ്ങൾ

ബാര്‍ബറോസ ഒരു ഇതിഹാസം

ബാര്‍ബറോസ എന്ന വീരനാവികന്റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത് വികൃതം. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്‍കൂടിയാണ് ഈ നോവല്‍. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്‍ നിന്ന് ലോകം കീഴടക്കാനുള്ള ഊര്‍ജം ഓരോ വരിയിലും നിറക്കുന്ന ഇസ്‌കന്ദര്‍ പാലയുടെ അസാധാരണമായ […]

Posted inആരോഗ്യം

നഖത്തിലെ വെള്ള വരകള്‍ പറയും സിങ്കിന്റെ കുറവ്

നഖത്തില്‍ വെള്ള വരകള്‍ ഉണ്ടാകുന്നത് ശരീരത്തില്‍ സിങ്കിന്റെ കുറവു കൊണ്ടാണെന്ന് പഠനം. ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ക്കും എല്ലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ശരീരഭാഗങ്ങള്‍ക്കും എന്‍സൈമുകള്‍ക്കു പോലും സിങ്ക് ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനം നിലനിര്‍ത്തുക, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് സിങ്ക് അത്യാവശ്യ ഘടകമാണ്. മുറിവുണക്കല്‍ മുതല്‍ ഹൃദയം, കണ്ണ്, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. തലമുടി കൊഴിച്ചില്‍,രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ സിങ്കിന്റെ കുറവ് മൂലമുണ്ടാകാം. കുട്ടികളിലാണെങ്കില്‍ വിളര്‍ച്ചക്ക് […]