ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വ്യക്തിയായി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. ബില്‍ഗേറ്റ്സ്, വാരന്‍ ബഫറ്റ് തുടങ്ങിയ വന്‍ വ്യവസായികളെ മറികടന്ന അദാനിയുടെ വ്യക്തിഗത ആസ്തിയില്‍ 49 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായത്. 134 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ശതകോടീശ്വരന്മാരില് മൂന്നാം സ്ഥാനത്താണ് അദാനിയിപ്പോള്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേക്കാളും ആസ്തി അദാനിക്കുണ്ട്. ഏറ്റവും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തിയതും ഗൗതം അദാനിയാണ്. സ്വിസ് സിമന്റ് ഭീമനായ ഹോള്‍സിമിന്റെ ഓഹരികള്‍ അദാനി വാങ്ങിയിരുന്നു. നിലവില്‍ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനും ഇലോണ്‍ മസ്കിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് അദാനി. നേരത്തെ പബ്ലിക് ഓഫറിലൂടെ 2.45 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാന്‍ അദാനി തീരുമാനിച്ചിരുന്നു. പുതുതായി സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനും കടം കുറക്കാനുമാണ് അദാനിയുടെ ശ്രമം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അദാനിയുടെ ഉടമസ്ഥതയിലുള്ള പല കമ്പനികളുടേയും ഓഹരികളില്‍ വന്‍ നേട്ടമുണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വ്യക്തി അദാനി
