ഷറഫുദ്ദീന് നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ഷറഫൂദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബര്‍ 23ന് റിലീസ് ചെയ്യും. അനഘ നാരായണന് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന് ‘ദിവാകരക്കുറുപ്പ്’, വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗള്‍ഫില്‍ നിന്നും എത്തുന്ന ‘പി പി ഗിരീഷ്’ എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന് , ശാലു റഹിം, കിജന്‍ രാഘവന്, വനിത കൃഷ്ണചന്ദ്രന് ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്മാന് ആണ് സംഗീതം.
‘ആനന്ദം പരമാനന്ദം’ ട്രെയിലര്‍
