പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. പരിസ്ഥിതി ലോല മേഖലയിലെ ജനവാസ മേഖലകള്‍ നിര്‍ണയിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസത്തേക്കാണു നീട്ടിയത്. ഈ മാസം 30 നു കാലാവധി അവസാനിക്കാനിരിക്കേയാണ് കാലാവധി നീട്ടിയത്. ഉപഗ്രഹ സര്‍വേയ്ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നിരിക്കേ, അന്തിമ റിപ്പോര്‍ട്ടു തയാറാക്കാന്‍ സാവകാശം വേണ്ടിവരും.
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 18
◾പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. പരിസ്ഥിതി ലോല മേഖലയിലെ ജനവാസ മേഖലകള്‍ നിര്‍ണയിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസത്തേക്കാണു നീട്ടിയത്. ഈ മാസം 30 നു കാലാവധി അവസാനിക്കാനിരിക്കേയാണ് കാലാവധി നീട്ടിയത്. ഉപഗ്രഹ സര്‍വേയ്ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നിരിക്കേ, അന്തിമ റിപ്പോര്‍ട്ടു തയാറാക്കാന്‍ സാവകാശം വേണ്ടിവരും. ◾ജിഎസ്ടി നിയമപ്രകാരമുള്ള മൂന്നു നിയമലംഘനങ്ങളെ ക്രിമിനല്‍ പരിധിയില്‍നിന്ന് ഒഴിവാക്കും. രണ്ടു […]
ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ
ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക്. ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ തോല്‍പ്പിച്ചത്. ക്രൊയേഷ്യ തന്നെയായിരുന്നു ഷോട്ടുകളിൽ മുന്നില്‍. ജോകോ ഗ്വാര്‍ഡിയോള്‍, മിസ്ലാവ് ഒര്‍സിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. അഷ്‌റഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ ഏകഗോള്‍. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ ക്രൊയേഷ്യ രണ്ടാം ഗോളും നേടി. ലൂസേഴ്‌സില്‍ പരാജയപ്പെട്ടങ്കിലും തലയുയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് സെമിയില്‍ പ്രവേശിക്കുന്ന […]
GST കൗൺസിൽ യോഗം : മൂന്ന് നിയമ ലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കും
ജിഎസ്ടി നിയമപ്രകാരമുള്ള മൂന്നു നിയമലംഘനങ്ങളെ ക്രിമിനല്‍ പരിധിയില്‍നിന്ന് ഒഴിവാക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കുന്നതടക്കം, ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ന്യൂഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം. രണ്ടു കോടി രൂപവരെയുള്ള നികുതി തുകയ്ക്കു ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉണ്ടാകില്ല. നേരത്തെ ഒരു കോടി രൂപവരെ നികുതിയുള്ളവരെയാണ് പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കിയിരുന്നത്. ജി എസ് ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുക, മതിയായ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ക്രിമിനല്‍ പരിധിയില്‍ നിന്നൊഴിവാക്കി. […]
പാലക്കാട് ഓട്ടോ റിക്ഷകളില്‍ പൊലീസിന്റെ കര്‍ശന പരിശോധന
പാലക്കാട് ഓട്ടോ റിക്ഷകളില്‍ പൊലീസിന്റെ കര്‍ശന പരിശോധന.യാത്രക്കാരില്‍ നിന്ന് അമിത ചാർജ് ഈടാക്കുന്നു,ഡ്രൈവർമാർ യാത്രക്കാരോട് മോശമായി പെരുമാറുന്നു തുങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് നഗരത്തിലെ ഓട്ടോറിക്ഷകളിൽ ജില്ലാ പൊലീസ് പരിശോധന നടത്തിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ മഫ്ത്തിയിൽ എത്തിയായിരുന്നു പരിശോധന.പരാതിക്ക് കാരണമായ പ്രതികരണമുണ്ടായ ഓട്ടോ റിക്ഷകൾക്കെതിരെ പിഴയുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പാലക്കാട് എ എസ്‍ പി ഷാഹുൽ ഹമീദ് പറഞ്ഞു.
ഗിര്‍നാറിനെ ഏറ്റെടുക്കാന്‍ ടാറ്റ
ബിസിനസ് രംഗത്ത് പുതിയ ഏറ്റെടുക്കല്‍ നടപടിയുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രമുഖ തേയില നിര്‍മ്മാണ കമ്പനിയായ ഗിര്‍നാര്‍ ഫുഡ് ആന്‍ഡ് ബിവറേജസിനെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം 1,000 കോടി രൂപ മുതല്‍ 1,500 കോടി രൂപ വരെ മൂല്യമുള്ള ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗിര്‍നാര്‍. 1987ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗിര്‍നാര്‍ പത്തിലധികം വിദേശ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അതില്‍ 80-90 ശതമാനം കയറ്റുമതിയും റഷ്യയിലേക്കാണ്. 2020-21 സാമ്പത്തിക വര്‍ഷം 380 കോടിയായിരുന്നു ഗിര്‍നാറിന്റെ […]
മാളികപ്പുറത്തിലെ ആദ്യഗാനം ‘ഗണപതി തുണയരുളുക’
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം മാളികപ്പുറത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേര്‍ന്നാണ് ‘ഗണപതി തുണയരുളുക’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. ഭക്തിയുടെ നിറവില്‍ നിറഞ്ഞാടുന്ന ഉണ്ണി മുകുന്ദനെ ഗാനരംഗത്ത് കാണാനാകും. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. […]
ക്യാമ്പസ് പ്രണയവുമായി ‘ഓ മേരി ലൈല’ ട്രെയിലര്‍
ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ലൈലാസുരന്‍ എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു ക്യാമ്പസ് പ്രണയ ചിത്രമാകും ഓ മേരി ലൈല എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകന്‍ അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. […]
50,000 രൂപ വരെ വിലക്കിഴിവില്‍ സിബി300എഫ്
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ പുതുതായി പുറത്തിറക്കിയ സിബി300എഫ് നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന് 50,000 രൂപ വരെ വിലക്കിഴിവ്. വര്‍ഷാവസാന ഓഫറായാണ് ഇത് പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റില്‍ ആണ് മോട്ടോര്‍സൈക്കിള്‍ ഡീലക്‌സ്, ഡീലക്‌സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ കമ്പനി ഈ ബൈക്ക് പുറത്തിറക്കിയത്. രണ്ടിനും യഥാര്‍ത്ഥത്തില്‍ യഥാക്രമം 2.26 ലക്ഷം രൂപയും 2.29 ലക്ഷം രൂപയുമാണ് വില. 50,000 വില കുറച്ചതോടെ, പുതിയ ഹോണ്ട സിബി300എഫിന് വില യഥാക്രമം ഡീലക്‌സിന് 1.76 ലക്ഷം […]
പാറ
പുഴയും വയലും ചരല്‍പ്പാതകളും വായനശാലകളുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയെടുക്കുന്ന ഒരു സാധാരണക്കാരനെ, നഗരം അതിന്റെ കപടയുക്തികളിലൂടെ എങ്ങനെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന്, സര്‍ക്കാര്‍ ഉദ്യോഗമേഖലയിലെ അധികാരത്തിന്റെയും മേല്‍ക്കോയ്മയുടെയും അടിമത്തത്തിന്റെയും മേലാള-കീഴാള സംഘര്‍ഷങ്ങളിലൂടെ അനുഭവിപ്പിക്കുന്ന രചന. ‘പാറ’. എം. സുകുമാരന്റെ നോവല്‍. മാതൃഭൂമി ബുക്‌സ്. വില 255 രൂപ.
