പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. പരിസ്ഥിതി ലോല മേഖലയിലെ ജനവാസ മേഖലകള്‍ നിര്‍ണയിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസത്തേക്കാണു നീട്ടിയത്. ഈ മാസം 30 നു കാലാവധി അവസാനിക്കാനിരിക്കേയാണ് കാലാവധി നീട്ടിയത്. ഉപഗ്രഹ സര്‍വേയ്ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നിരിക്കേ, അന്തിമ റിപ്പോര്‍ട്ടു തയാറാക്കാന്‍ സാവകാശം വേണ്ടിവരും.
ഉപഗ്രഹ സർവ്വേ ഓഫ് , വിദഗ്ധ സമിതി തുടരട്ടെ
