പാലക്കാട് ഓട്ടോ റിക്ഷകളില്‍ പൊലീസിന്റെ കര്‍ശന പരിശോധന.യാത്രക്കാരില്‍ നിന്ന് അമിത ചാർജ് ഈടാക്കുന്നു,ഡ്രൈവർമാർ യാത്രക്കാരോട് മോശമായി പെരുമാറുന്നു തുങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് നഗരത്തിലെ ഓട്ടോറിക്ഷകളിൽ ജില്ലാ പൊലീസ് പരിശോധന നടത്തിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ മഫ്ത്തിയിൽ എത്തിയായിരുന്നു പരിശോധന.പരാതിക്ക് കാരണമായ പ്രതികരണമുണ്ടായ ഓട്ടോ റിക്ഷകൾക്കെതിരെ പിഴയുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ് പറഞ്ഞു.
പാലക്കാട് ഓട്ടോ റിക്ഷകളില്‍ പൊലീസിന്റെ കര്‍ശന പരിശോധന
