ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടില്‍ എത്തിയാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. 29 പേരില്‍ നിന്നായി ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ പരിശോധന നടത്തി ഏതാനും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം , പ്രധാനപ്രതി ദിവ്യാ നായർ പിടിയിൽ
