ആരോഗ്യം, ടൂറിസം മേഖലകളിലെ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേയുടെ 2022ലെ ബഹുമതി കേരളത്തിന് ലഭിച്ചു. കഴിഞ്ഞ കൊല്ലവും ടൂറിസം രംഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. തുടർച്ചയായി മൂന്നാം തവണയാണ് ആരോഗ്യ രംഗത്ത് കേരളത്തിന് ഈ ബഹുമതി ലഭിക്കുന്നത്. പൊതുജനാരോഗ്യ രംഗത്തെ പ്രവർത്തനം വിലയിരുത്താനയുള്ള വിവിധ മാനദണ്ഡങ്ങളിൽ കേരളം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ഇന്ത്യ ടുഡേയുടെ അംഗീകാരം. ആരോഗ്യരംഗത്ത് സംസ്ഥാന സർക്കാർ ചെലവാക്കുന്ന പ്രതിശീര്‍ഷ തുക ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്ന് ഇന്ത്യ ടുഡേ […]
ബലാൽസംഗക്കേസിൽ ഉൾപ്പെട്ട സി ഐ പി ആർ സുനുവിന് പിരിച്ചു വിടാൻ നടപടികൾ തുടങ്ങി
ബലാല്‍സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതിയായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനുവിനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃക്കാക്കര പോലിസ് രജിസ്റ്റര്‍ ചെയ്ത കൂട്ടബലാല്‍സംഗ കേസില്‍ ആരോപണവിധേയാനായതിനെത്തുടര്‍ന്ന് ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്‌പെക്ടറായിരുന്ന സുനു ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. 15 തവണ വകുപ്പുതല നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് പി ആര്‍ സുനു. ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സുനുവിനെതിരേ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനുവരിയില്‍ […]
കോടതികള്‍ പിന്തുടരുന്ന കൊളോണിയൽ രീതികൾ മാറ്റണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.
കോടതികള്‍ക്കു രണ്ടു മാസത്തെ മധ്യവേനലവധി എന്തിനാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊളോണിയല്‍ കാലത്തെ ജഡ്ജിമാര്‍ക്കു ജന്മനാട്ടിലേക്കു പോകാന്‍ രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്‌കൃത രീതി മാറ്റണമെന്നു കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ രാജാറാം മോഹന്‍ റായിയുടെ 250-ാം ജയന്തി ആഘോഷ വേളയില്‍ ആയിരുന്നു മുരളീധരന്റെ പ്രസ്താവന. പഞ്ചായത്ത് മുതൽ മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധിയില്ലാതെ സമൂഹത്തിനായി പ്രവർത്തിക്കുമ്പോൾ കോടതികൾ അതേ രീതിയിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ ദുരാചാരങ്ങൾ തുടച്ചുനീക്കണമെന്ന് കേന്ദ്രമന്ത്രി […]
ശബരിമലയിൽ വയോധികർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ
ശബരിമല തീര്‍ത്ഥാടനത്തിന് വയോധികര്‍ക്കും കുട്ടികള്‍ക്കും നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ. കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്ക് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടിക്കു താഴെ വരെയെത്താം. തുടർന്ന് അവിടെ വിശ്രമിക്കാം. അതിനുശേഷം ദർശനം നടത്തി പുറത്തിറങ്ങി വിശ്രമിക്കാം. അവിടെയെത്തി സംഘാംഗങ്ങൾക്ക് ഇവരോടൊപ്പം ചേരാൻ കഴിയുന്ന തരത്തിലാണ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം ഞായറാഴ്ചയായിട്ടും ശബരിമല സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്കു ചെയ്തിരുന്നത്.
പതിനെട്ടാം രാവിനെ ത്രസിപ്പിച്ച പോരാട്ടം, കിരീടം സ്വന്തമാക്കി കടൽ നീല
വാമോസ് അര്‍ജന്റീന! പെനാല്‍റ്റി ഷൂട്ടൗട്ട് യുദ്ധത്തിലൂടെ ഫ്രഞ്ചു പടയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തുരത്തി മെസിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടു. ഖത്തര്‍ ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും എക്‌സ്ട്രാ ടൈമില്‍ മൂന്നു വീതം ഗോളുകളുമായി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഹാട്രിക് നേടിയിട്ടും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കു കിരീടം നിലനിര്‍ത്താനായില്ല. 23 ാം മിനിറ്റില്‍ മെസി നേടിയ പെനാല്‍റ്റി ഗോള്‍. 36 മിനിറ്റില്‍ രണ്ടാം ഗോളുമായി ഡി മരിയ. 79 ാം മിനിറ്റില്‍ പെനാല്‍റ്റി […]
ബഫർ സോണിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കൂവെന്നു സിപിഎം. ഉപഗ്രഹ സര്‍വ്വേ ഭാഗികമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാരിനെതിരായ പ്രചാരവേലകള്‍ അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌ന്നെ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിര്‍മ്മിതികളും ഉള്‍പ്പെട്ടിട്ടില്ല. […]
ഭാരത് ജോഡോ യാത്രയിൽ ചേരുമെന്ന് കമൽഹാസൻ
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. യാത്ര 24 നു ഡല്‍ഹിയില്‍ എത്തുന്നതിനു മുമ്പേ യാത്രയില്‍ പങ്കുചേരുമെന്ന് അദ്ദേഹം അറിയിച്ചു. ഭാരത് ജോഡോ യാത്ര ഡിസംബർ 24 ന് ഡൽഹിയിൽ പ്രവേശിക്കും. ഏകദേശം എട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അത് ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്ക് നീങ്ങും. ജമ്മു കശ്മീരിൽ പ്രവേശിക്കുന്നതിന് മുമ്പ് അടുത്ത മാസം പഞ്ചാബിൽ പ്രവേശിക്കും. തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, […]
വോള്‍ഡ് കപ്പ് ഗ്യാലറിയില്‍ നിന്ന് മലയാള താരങ്ങൾ
വോള്‍ഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സ്വന്തം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു’വെന്നു കുറിച്ചുകൊണ്ടാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചത്. ‘ലോകത്തെ ഏറ്റവും പ്രിയങ്കരമായ ഭ്രാന്തിനൊപ്പ’മെന്നാണു മോഹല്‍ലാല്‍ കുറിച്ചത്.
എംബാപ്പേ , ഹാട്രിക് ഗോൾഡൻ ബോയ്
ലോകകപ്പ് വേദിയില്‍ ടൂര്‍ണമെന്റിലെ താരങ്ങളെ പ്രഖ്യാപിച്ചു. നാല് പുരസ്‌കാരങ്ങളില്‍ മൂന്നും അര്‍ജന്റീന സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിക്ക്. എന്നാല്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സിന്റെ ഗോളടിയന്ത്രം കിലിയന്‍ എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളുകളാണ് ടൂര്‍ണമെന്റില്‍ എംബാപ്പേ സ്വന്തമാക്കിയത്. ഏഴ് ഗോളുകളോടെ മെസി തൊട്ടു പിറകിലുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനാണ്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 19
◾വാമോസ് അര്‍ജന്റീന! പെനാല്‍റ്റി ഷൂട്ടൗട്ട് യുദ്ധത്തിലൂടെ ഫ്രഞ്ചു പടയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തുരത്തി മെസിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടു. ഖത്തര്‍ ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും എക്‌സ്ട്രാ ടൈമില്‍ മൂന്നു വീതം ഗോളുകളുമായി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഹാട്രിക് നേടിയിട്ടും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കു കിരീടം നിലനിര്‍ത്താനായില്ല. 23 ാം മിനിറ്റില്‍ മെസി നേടിയ പെനാല്‍റ്റി ഗോള്‍. 36 മിനിറ്റില്‍ രണ്ടാം ഗോളുമായി ഡി മരിയ. 79 ാം മിനിറ്റില്‍ പെനാല്‍റ്റി […]
