വാമോസ് അര്‍ജന്റീന! പെനാല്‍റ്റി ഷൂട്ടൗട്ട് യുദ്ധത്തിലൂടെ ഫ്രഞ്ചു പടയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തുരത്തി മെസിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടു. ഖത്തര്‍ ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും എക്സ്ട്രാ ടൈമില്‍ മൂന്നു വീതം ഗോളുകളുമായി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഹാട്രിക് നേടിയിട്ടും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കു കിരീടം നിലനിര്‍ത്താനായില്ല. 23 ാം മിനിറ്റില്‍ മെസി നേടിയ പെനാല്‍റ്റി ഗോള്‍. 36 മിനിറ്റില്‍ രണ്ടാം ഗോളുമായി ഡി മരിയ. 79 ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ എംബാപ്പ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടി. പിറകേ 81 ാം മിനിറ്റില്‍ രണ്ടാം ഗോളുമായി സമനില. എക്സ്ട്രാ ടൈമില്‍ 108 ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോളോടെ 3- 2. 117 ാം മിനിറ്റില്‍ വീണു കിട്ടിയ പെനാല്‍റ്റി മുതലാക്കി എംബാപ്പെ വീണ്ടും സമനില പിടിച്ചു 3- 3. തുടര്‍ന്നായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ട്.
പതിനെട്ടാം രാവിനെ ത്രസിപ്പിച്ച പോരാട്ടം, കിരീടം സ്വന്തമാക്കി കടൽ നീല
