ലോകകപ്പ് വേദിയില് ടൂര്ണമെന്റിലെ താരങ്ങളെ പ്രഖ്യാപിച്ചു. നാല് പുരസ്കാരങ്ങളില് മൂന്നും അര്ജന്റീന സ്വന്തമാക്കി. ടൂര്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് പുരസ്കാരം അര്ജന്റീന നായകന് ലയണല് മെസ്സിക്ക്. എന്നാല് ഏറ്റവുമധികം ഗോള് നേടിയ താരത്തിനുള്ള ഗോള്ഡന് ബൂട്ട് പുരസ്കാരം ഫ്രാന്സിന്റെ ഗോളടിയന്ത്രം കിലിയന് എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളുകളാണ് ടൂര്ണമെന്റില് എംബാപ്പേ സ്വന്തമാക്കിയത്. ഏഴ് ഗോളുകളോടെ മെസി തൊട്ടു പിറകിലുണ്ട്. ടൂര്ണമെന്റിലെ ഏറ്റവും മികച്ച ഗോള്കീപ്പര്ക്കുള്ള പുരസ്കാരം അര്ജന്റീനയുടെ എമിലിയാനോ മാര്ട്ടിനെസിനാണ്. മികച്ച യുവതാരത്തിനുള്ള പുരസ്കാരം അര്ജന്റീനയുടെ എന്സോ ഫെര്ണാണ്ടസ് സ്വന്തമാക്കി.
എംബാപ്പേ , ഹാട്രിക് ഗോൾഡൻ ബോയ്
