befunky 2022 11 1 11 42 32

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദിവ്യാനായരുടെ ഡയറിയിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് തട്ടിപ്പിനിരയായവരുടെ എണ്ണം കൂടുന്നു. പോലീസിന് ലഭിച്ച തെളിവുകളിൽ നിന്ന് 29 പേരിൽനിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടി എന്ന് കണക്കാക്കുന്നു. ദിവ്യയും ശ്യാംലാലും പണം നേരിട്ടാണ് വാങ്ങിയിരുന്നത്. ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ എത്തിച്ചിരുന്നത് ശ്യാംലാൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇൻറർവ്യൂവിന് എത്തുന്നവരെ വിശ്വസിപ്പിക്കാനായി വേണ്ടതെല്ലാം ശശികുമാരൻ തമ്പി ചെയ്തെന്നും പൊലീസ് പറയുന്നു.

കേസിലെ പ്രതി ദിവ്യ നായരുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ ,ശ്യാംലാൽ, ശശികുമാരൻ തമ്പി ഉൾപ്പെടെ മറ്റ് പ്രതികൾ ഒളിവിലാണ് . ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

അതിനിടെ ടൈറ്റാനിയം ലീഗൽ ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ ടൈറ്റാനിയം സസ്പെൻഡ് ചെയ്തേക്കും.

വിവിധ സ്‌റ്റേഷനുകളിലായി പരാതി കൊടുക്കുന്ന വർ നിരവധിയാണ്. വെഞ്ഞാറമൂട്,കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനുകളിലാണ് നിലവിൽ എഫ്ഐആർ. കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പൂജപ്പുര പൊലീസ് അന്വേഷിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *