ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളുടെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിന് എതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിക്കേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ പരിശോധിക്കുന്നു. ജനുവരി ആദ്യവാരത്തില്‍ കേസ് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെകുറിച്ച് എജിയും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായും ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടാനും പരിഗണനയിലുണ്ട്. നേരിട്ടുള്ള പരിശോധന റിപ്പോര്‍ട്ട് തയാറാക്കാനും കൂടുതല്‍ സാവകാശം ആവശ്യപ്പെട്ടേക്കും.
