വ്യാജ മദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ തളിക്കുളത്തെ സെന്‍ട്രല്‍ റസിഡന്‍സി ബാര്‍ എക്സൈസ് സംഘം പൂട്ടിച്ചു. ബാറില്‍നിന്ന് ഏഴര ലിറ്റര്‍ വ്യാജ മദ്യവും ബാറുടമയുടെ വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് 213 ലിറ്റര്‍ വ്യാജ മദ്യവുമാണ് എക്സൈസ് കണ്ടെടുത്തത്.
സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സെൻട്രൽ റസിഡൻസി ബാറിലും പരിശോധന നടത്തിയതെന്ന് എക്സൈസ് പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബാറിൽ നിന്നാണ് ആദ്യം വ്യാജ മദ്യം കണ്ടെത്തിയത്. ഏഴര ലിറ്റർ വ്യാജനാണ് ബാറിൽ നിന്ന് കണ്ടെത്തിയതെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാക്കി വ്യാജ മദ്യം കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥൻ വിവരിച്ചു. വ്യാജ മദ്യം കണ്ടെത്തിയതിന് പിന്നാലെ തന്നെ തുടർ നടപടികൾ സ്വീകരിച്ചു. ബാറിന്‍റെ മാനേജറെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തെന്നും ബാർ ലൈസൻസ് എടുത്തയാളെയടക്കം കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും എക്സൈസ് ഉ
