തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നും ജയിൽ ഉപദേശക സമിതി അംഗം പി ജയരാജൻ. ജയിൽ ശിക്ഷ അനുഭവിക്കുന്ന ടി പി കേസ് പ്രതികൾ മദ്യപിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൾ മദ്യപിച്ച സംഭവത്തിൽ സർക്കാർ നടപടിയെടുത്തിട്ടുണ്ടെന്നും അത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും സർക്കാർ സംവിധാനങ്ങൾ വഴിയുള്ള അന്വേഷണം നടക്കുകയാണെന്നും പി ജയരാജൻ പ്രതികരിച്ചു.
അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് മുകേഷ്
അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതൊക്കെയും നല്ല ഉദ്ദേശത്തോടെയാണെന്നും ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും നടനും എം എൽ എ യുമായ മുകേഷ്. ചെറുപ്പക്കാർ സിനിമയിലേക്ക് കയറി വരണമെന്ന ഉദ്ദേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു ഇന്റർവ്യൂ നടത്തുകയും ആവശ്യമെങ്കിൽ മൂന്ന് മാസത്തെ പരിശീലനം നൽകണം എന്നുമായിരിക്കാം പറഞ്ഞത്. അറിഞ്ഞുകൂടാത്ത സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് നല്ലതാണ്. അത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.
തലാലിന്റെ സഹോദരന്റെ എഫ്ബി പോസ്റ്റ് ഷെയർ ചെയ്ത് സാമുവൽ ജെറോം
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തിയതി ആവശ്യപ്പെട്ടുള്ള തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് സാമുവൽ ജെറോം. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആളാണ് സാമുവൽ ജെറോം. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിട്ട് 15 ദിവസം പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നുമാണ് തലാലിൻ്റെ സഹോദരൻ്റെ കത്തിലുള്ളത്. മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 4, തിങ്കളാഴ്ച
◾https://dailynewslive.in/ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കി. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി എസ് ടി ആക്ട് പ്രകാരം കുറ്റകരമെന്ന് പരാതിയില്‍ പറയുന്നു. എസ് സി – എസ് ടി കമ്മീഷനും ദിനു വെയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും […]
ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമലംഘനമെന്ന് വിദ്യാഭ്യാസ മന്ത്രി
അൺ എയ്ഡഡ് സ്‌കൂളുകളിൽ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്നും ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമ ലംഘനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ എന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ സിലബസുകൾ ഏകീകരിക്കാൻ സർക്കാർ ഇടപെടും. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ലീഗിനെതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ
മുസ്‌ലിം ലീഗ് മയക്കുമരുന്ന് വിൽക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് കാരുടെയും പാർട്ടിയായിയെന്ന് കെടി ജലീൽ എംഎൽഎ. ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ വർഷങ്ങളായി രാസ ലഹരി ഉപയോഗിക്കുന്നുവെന്നും ഫിറോസ് എന്തുകൊണ്ട് ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നും കെടി ജലീൽ ചോദിച്ചു. അതോടൊപ്പം വയനാട് പുനരധിവാസം മുസ്ലിംലീഗ് കാണുന്നത് വളരെ ലാഘവത്തോടെയാണ് ഒരു വീട് പണിപോലും തുടങ്ങാൻ ആയില്ലല്ലോ മത സംഘടനകൾ എന്ത് കൊണ്ട് ലീഗിനെ ഉപദേശിക്കുന്നില്ലെന്നും കെടി ജലീൽ ചോദിച്ചു. താൻ യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് ഇരുന്നിട്ടുള്ളയാളാണ് അവിടെ […]
സ്വര്‍ണവില വീണ്ടും കൂടി, പവന് 74,360 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന് ആനുപാതികമായി അഞ്ചു രൂപ വര്‍ധിച്ചു. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75,000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം […]
ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഫ്രീഡം പ്ലാന്‍ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചത്. വെറും 1 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുള്ള ഫോര്‍ജി സേവന പ്ലാനാണിത്. രാജ്യത്തുടനീളം ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, പരിമിതകാലത്തേയ്ക്കാണ് ‘ഫ്രീഡം ഓഫര്‍’ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്‍ ഇതിനെ ‘ആസാദി കാ പ്ലാന്‍’ എന്നാണ് വിളിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്. കൂടാതെ പ്രതിദിനം രണ്ടു ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനില്‍ […]
‘അനന്തന്‍ കാട്’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍
തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തന്‍ കാട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ റോളില്‍ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ‘പൂക്കാലം’ സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ‘ടിയാന്‍’ സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ആണ്. മലയാളത്തിലും തമിഴിലുമായി തിരുവനന്തപുരം പശ്ചാത്തലമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തന്‍ കാടി’ല്‍ […]
‘തലവര’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും നായകനും നായികയുമായെത്തുന്ന ചിത്രമാണിത്. ഇരുവരും ആണ് പോസ്റ്ററിലുള്ളതും. അഖില്‍ അനില്‍ കുമാറാണ് സംവിധായകന്‍. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ‘കണ്ട് കണ്ട് പൂചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടം നേടിയിരുന്നു. […]
