അൺ എയ്ഡഡ് സ്കൂളുകളിൽ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്നും ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമ ലംഘനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ എന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ സിലബസുകൾ ഏകീകരിക്കാൻ സർക്കാർ ഇടപെടും. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമലംഘനമെന്ന് വിദ്യാഭ്യാസ മന്ത്രി
