മുസ്ലിം ലീഗ് മയക്കുമരുന്ന് വിൽക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് കാരുടെയും പാർട്ടിയായിയെന്ന് കെടി ജലീൽ എംഎൽഎ. ഫിറോസിന്റെ സഹോദരൻ പികെ ബുജൈര്‍ വർഷങ്ങളായി രാസ ലഹരി ഉപയോഗിക്കുന്നുവെന്നും ഫിറോസ് എന്തുകൊണ്ട് ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നും കെടി ജലീൽ ചോദിച്ചു. അതോടൊപ്പം വയനാട് പുനരധിവാസം മുസ്ലിംലീഗ് കാണുന്നത് വളരെ ലാഘവത്തോടെയാണ് ഒരു വീട് പണിപോലും തുടങ്ങാൻ ആയില്ലല്ലോ മത സംഘടനകൾ എന്ത് കൊണ്ട് ലീഗിനെ ഉപദേശിക്കുന്നില്ലെന്നും കെടി ജലീൽ ചോദിച്ചു. താൻ യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് ഇരുന്നിട്ടുള്ളയാളാണ് അവിടെ ഇരുന്നാണ് ഫിറോസ് തോന്നിവാസം കാണിക്കുന്നത് അപ്പോള്‍ താൻ പ്രതികരിക്കേണ്ടയെന്നും കെടി ജലീൽ ചോദിച്ചു.
ലീഗിനെതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ
