അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതൊക്കെയും നല്ല ഉദ്ദേശത്തോടെയാണെന്നും ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും നടനും എം എൽ എ യുമായ മുകേഷ്. ചെറുപ്പക്കാർ സിനിമയിലേക്ക് കയറി വരണമെന്ന ഉദ്ദേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു ഇന്റർവ്യൂ നടത്തുകയും ആവശ്യമെങ്കിൽ മൂന്ന് മാസത്തെ പരിശീലനം നൽകണം എന്നുമായിരിക്കാം പറഞ്ഞത്. അറിഞ്ഞുകൂടാത്ത സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് നല്ലതാണ്. അത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് മുകേഷ്
