യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തിയതി ആവശ്യപ്പെട്ടുള്ള തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് സാമുവൽ ജെറോം. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആളാണ് സാമുവൽ ജെറോം. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിട്ട് 15 ദിവസം പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നുമാണ് തലാലിൻ്റെ സഹോദരൻ്റെ കത്തിലുള്ളത്. മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.
തലാലിന്റെ സഹോദരന്റെ എഫ്ബി പോസ്റ്റ് ഷെയർ ചെയ്ത് സാമുവൽ ജെറോം
