പത്തനംതിട്ട സെൻറ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ ആയ അനിൽകുമാർ എൻ. ജി., സൂപ്രണ്ട് ആയ ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ആയ ബിനി ആർ എന്നിവരെ 1960 ലെ കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങൾ പ്രകാരം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയെന്ന് സ്ഥിരീകരണം
ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയെന്ന് സ്ഥിരീകരണം. തെരച്ചിൽ ആറാം ദിവസം പിന്നിടുമ്പോൾ സാക്ഷി പറഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്.
കെഎസ്ആര്‍ടിസിക്കായി പുതുതായി വാങ്ങിയ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓണത്തിന് നിരത്തിലിറങ്ങും
കെഎസ്ആര്‍ടിസിക്കായി പുതുതായി വാങ്ങിയ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓണത്തിന് നിരത്തിലിറങ്ങും. യാത്രക്കാർക്കുള്ള ഓണ സമ്മാനമായി ബസുകൾ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പുതിയതായി എത്തിയ ബസുകൾ മന്ത്രി നേരിട്ട് ഓടിച്ച് നോക്കി വിലയിരുത്തിയിരുന്നു. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്. ബസുകൾ ഓണ സമ്മാനമായി എത്തുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ജൂലൈയില്‍ വമ്പന്‍ നഷ്ടവുമായി എല്‍.ഐ.സി
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ജൂലൈയില്‍ രാജ്യത്തെ ബ്ലൂചിപ് കമ്പനികളിലെ നിക്ഷേപം നല്‍കിയത് 66,000 കോടി രൂപയുടെ വമ്പന്‍ നഷ്ടം. ജൂണ്‍ 25 വരെയുള്ള കണക്കനുസരിച്ച് 15.94 ലക്ഷം കോടിയായിരുന്നു എല്‍.ഐ.സിയുടെ വിവിധ ഓഹരികളിലെ നിക്ഷേപമൂല്യം. ജൂലൈയില്‍ ഇത് 15.28 ലക്ഷം കോടി രൂപയായി കുറഞ്ഞു. ജൂലൈയില്‍ വെറും 10 കമ്പനികളിലെ മാത്രം നിക്ഷേപത്തിലുണ്ടായത് 38,000 കോടിയുടെ നഷ്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് എല്‍.ഐ.സിക്ക് വന്‍ തിരിച്ചടി നല്‍കിയത്. […]
‘കൂലി’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി
സിനിമാ പ്രേമികള്‍ ആവേശത്തോടെയും കാത്തിരിക്കുന്ന ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ യുടെ ട്രെയിലര്‍ എത്തി. 3 മിനിറ്റുള്ള ട്രെയിലര്‍ തുടങ്ങുന്നത് സൗബിന്റെ ഇന്‍ട്രൊയിലൂടെയാണ്. തുടര്‍ന്ന് രജനികാന്തിന്റെ മാസ് ഇന്‍ട്രൊയാണ്. ഉപേന്ദ്ര, ആമിര്‍ ഖാന്‍, സത്യരാജ്, നാഗാര്‍ജുന തുടങ്ങിയവരെയും ട്രെയിലര്‍ പരിചയപ്പെടുത്തുന്നുണ്ട്. സംഘട്ടനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് ട്രെയിലര്‍. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171-ാം സിനിമയായി ഒരുങ്ങുന്ന കൂലിയില്‍ ആമിര്‍ ഖാന്‍, […]
അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍
കരിയറിലെ അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ആരംഭം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കില്‍ നിന്നുള്ള നവാഗത സംവിധായകന്‍ രവി നീലക്കുഡിതിയാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ്. ദുല്‍ഖറിന്റെ കരിയറിലെ 41-ാം ചിത്രമായ ഇതിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ ‘ഡിക്യു 41’ എന്നാണ്. പൂജ ചടങ്ങുകളോടെ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. കാലികമായ ഒരു പ്രണയകഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന […]
അല്‍കാസര്‍ എസ്യുവിക്ക് 70,000 രൂപ കിഴിവ്
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഈ മാസം തങ്ങളുടെ പ്രീമിയം അല്‍കാസര്‍ എസ്യുവിക്ക് 70,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായിയുടെ ചില ഡീലര്‍ഷിപ്പുകള്‍ ഈ കാറിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 40,000 രൂപ സ്‌ക്രാപ്പേജ് ബോണസും 10,000 രൂപ അധിക ബോണസും വാഗ്ദാനം ചെയ്യുന്നു. ഈ കാറിന്റെ എക്സ്ഷോറൂം വില 14,99,000 രൂപ മുതല്‍ 21,73,700 രൂപ വരെയാണ്. ഓഗസ്റ്റ് 31 വരെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കൂ. ഹ്യുണ്ടായി അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് […]
എം. ടി. – എന്‍.പി. ഇരുകരകള്‍ക്ക് ഒരാകാശം
മഹാസൗഹൃദത്തിന്റെ ഒറ്റയാകാശത്തിനു കീഴില്‍ വായനയുടെ തൂക്കുപാലത്താല്‍ ബന്ധിതമായ രണ്ടു വന്‍കരകള്‍. മലയാളസാഹിത്യത്തിന്റെ ഏടുകളിലെത്തന്നെ ഏറ്റവും ഉന്നതമായ സൗഹൃദത്തിന്റെ ആഖ്യാനം. ആ സൗഹൃദത്തെ ഏറ്റവും അടുത്തുനിന്നുകണ്ട എന്‍.പി. ഹാഫിസ് മുഹമ്മദിലൂടെ. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആത്മബന്ധത്തിന്റെ രേഖ. ‘എം. ടി. – എന്‍.പി. ഇരുകരകള്‍ക്ക് ഒരാകാശം’. മാതൃഭൂമി. വില 187 രൂപ.
തലച്ചോറിന്റെ ആരോഗ്യത്തിന് ഇവ ഡയറ്റില്‍ ചേര്‍ക്കാം
പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തും. പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം സ്വാഭാവികമായി കുറയാന്‍ തുടങ്ങും. ഇത് ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഡയറ്റില്‍ ചേര്‍ക്കാം. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ […]
രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി
കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജി പരികണിക്കവെ രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തന്‍റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ബുധനാഴ്ച സംഭവത്തിൽ വാദം തുടരും.
