2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് കയറ്റിയയച്ചത് 600 കോടി ഡോളറിന്റെ (ഏകദേശം 52,500 കോടി രൂപ) ഐഫോണുകള്‍. മുന്‍വര്‍ഷം ഇതേ കാലത്തെ 320 കോടി ഡോളറിനെ അപേക്ഷിച്ച് 82 ശതമാനമാണ് വളര്‍ച്ച. ആപ്പിളിന്റെ ഇന്ത്യയിലെ കരാര്‍ ഉത്പാദകര്‍ സര്‍ക്കാരിനു കൈമാറിയ കണക്കുകള്‍ പ്രകാരമാണിത്. ആപ്പിളിന്റെ കരുത്തില്‍ ഇന്ത്യയില്‍നിന്നുള്ള മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഇക്കാലത്ത് 772 കോടി ഡോളറില്‍ (ഏകദേശം 67,600 കോടി രൂപ) എത്തി. മുന്‍വര്‍ഷം ഇതേകാല ത്തെ 490 കോടി ഡോളറിനെ അപേക്ഷിച്ച് 58 ശതമാനം […]
‘ചത്ത പച്ച- റിങ് ഓഫ് റൗഡിസ്’ ആഗോള റിലീസിന്
ആഗോള റിലീസിനൊരുങ്ങി മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യു ഡബ്ല്യു ഇ സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രം ‘ചത്ത പച്ച- റിങ് ഓഫ് റൗഡിസ്’. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് 115ലധികം രാജ്യങ്ങളില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ കൂടി ചേര്‍ന്ന് രൂപം നല്‍കിയ റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. അര്‍ജുന്‍ അശോകന്‍, […]
‘കിങ്ഡം’ ആഗോളതലത്തില്‍ നേടിയത് 75 കോടി
വിജയ് ദേവരകൊണ്ട നായകനായ ‘കിങ്ഡം’ ചിത്രം ആഗോളതലത്തില്‍ ആകെ 75 കോടി രൂപയോളം നേടി. കേരളത്തില്‍ മാത്രം ചിത്രം 1.52 കോടിയും നേടിയിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ് റിലീസിനുമുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്‌സ് 53 കോടി നേടി. ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാണ്. 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിച്ചത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് കിങ്ഡമിന്റെ രചനയും […]
ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്ന് ടെസ്ല
അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു. മോഡല്‍ വൈ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ആണ് ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ വണ്‍ ബികെസിയില്‍ കാര്‍ നിര്‍മ്മാതാവ് തങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പുതുതായി ആരംഭിച്ച ചാര്‍ജിംഗ് സ്റ്റേഷനില്‍ നാല് വി4 സൂപ്പര്‍ചാര്‍ജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റാളുകളും ഉള്‍പ്പെടുന്നു. 2025 സെപ്റ്റംബര്‍ പാദത്തോടെ ഇന്ത്യയില്‍ മൂന്ന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി തുറക്കുമെന്ന് ടെസ്ല പറയുന്നു. ലോവര്‍ പരേല്‍, […]
ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശിയാത്ര
നാട്ടുകാരുടെ കഥകളിലൂടെയും നാടിന്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോള്‍ അത് കഥപറച്ചിലുകാരന്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ഹൃദയഭൂമികകള്‍ ‘മസ്തിഷ്‌ക പ്രദേശം’ കൈയേറ്റം ചെയ്ത കഥ നീളുന്നത് ശാസ്ത്രം/മതം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ കെണിയില്‍നിന്നും സ്വത്വത്തെ വീണ്ടെടുക്കാനുള്ള യാത്രയുടെ കഥയായിട്ടാണ്. ഒരു ഇന്ത്യന്‍ മുസല്‍മാന്‍ ശരിക്കും പറഞ്ഞാല്‍ മലപ്പുറത്തെ മാപ്പിളക്കുട്ടി കാശിയിലെത്തുന്ന കഥ. ഈ കഥ വായിക്കുന്ന നമുക്ക് ഇതില്‍ നമ്മെത്തന്നെ തിരിച്ചറിയാന്‍ കഴിയും. ‘ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശിയാത്ര’. പി.പി ഷാനവാസ്. റാറ്റ് ബുക്‌സ്. […]
കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്
കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി കോൺഗ്രസ്. ഗാൽവാൻ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതെങ്ങനെയെന്നും ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയില്ലെങ്കിൽ എന്തുകൊണ്ടാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നും ചോദ്യമുണ്ട്. അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. ഇന്ത്യൻ ഭൂമി 2000 കിലോ മീറ്ററോളം ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മസിഹും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു, യഥാർത്ഥ […]
ഏത് പ്രായത്തിലാണ് കൊളസ്‌ട്രോള്‍ പരിശോധന തുടങ്ങേണ്ടത്?
ഏത് പ്രായത്തിലാണ് കൊളസ്‌ട്രോള്‍ പരിശോധിച്ചു തുടങ്ങേണ്ടതെന്ന് പലര്‍ക്കും സംശയമാണ്. ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഒരു തരം ലിപിഡാണ് കൊളസ്‌ട്രോള്‍. ഇത് കോശ സ്തരങ്ങളുടെ ഭാഗമാണ്. കൂടാതെ കരളിനെ പിത്തരസം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഹോര്‍മോണുകള്‍ക്കുള്ള ഒരു നിര്‍മാണ വസ്തുവായും കൊളസ്‌ട്രോള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ രക്തത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവു കൂടുമ്പോഴാണ് പ്രശ്‌നം. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രക്തത്തിലെ കൊളസ്‌ട്രോള്‍ നില വിലയിരുത്തേണ്ടത് പ്രധാനമാണ്. 20 വയസു മുതല്‍ കൊളസ്‌ട്രോള്‍ പരിശോധിക്കാവുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു. […]
മദ്ധ്യാഹ്ന വാർത്തകൾ
സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കും നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെയാണ് പുതിയ […]
64-ാമത് കേരള സ്കൂൾ കലോത്സവ തീയതികൾ വിദ്യാഭ്യാസ മന്ത്രി
64-ാമത് കേരള സ്കൂൾ കലോത്സവ തീയതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ചാണ് കലോത്സവം നടക്കുക. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരിൽ വച്ച് സംസ്ഥാന മത്സരങ്ങൾ നടന്നത്.സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്കൂൾതല മത്സരങ്ങൾ സെപ്തംബർ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും.
ദേശീയ ശുചിത്വ സർവേയിൽ കേരളത്തിന് വൻ മുന്നേറ്റം
നഗരങ്ങളിലെ ശുചിത്വനിലവാരം സംബന്ധിച്ച് കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടത്തിവരുന്ന ദേശീയ ശുചിത്വ സർവ്വേയായ സ്വഛസർവേക്ഷന്റെ ഒൻപതാം പതിപ്പിൽ കേരളം വൻ മുന്നേറ്റം. സംസ്ഥാനത്തെ 93 നഗരസഭകളിൽ 82 ഉം ആയിരം റാങ്കിനകത്താണ്, ജനസംഖ്യാടിസ്ഥാനത്തിൽ ആദ്യ 100 നഗരങ്ങളുടെ പട്ടികയിൽ കൊച്ചി, മട്ടന്നൂർ, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവന്തപൂരം, കൊല്ലം എന്നീ 8 നഗരങ്ങൾ ഇടം പിടിച്ചു. മട്ടന്നൂർ നഗരസഭയ്ക്ക് പ്രോമിസിങ് സ്വഛ് ശഹർ അവാർഡും ഉണ്ട്.തിരുവനന്തപുരം കോർപ്പറേഷന് വാട്ടർ പ്ലസ്, കൊച്ചി കോർപ്പറേഷൻ, കൽപ്പറ്റ, […]
