ഏത് പ്രായത്തിലാണ് കൊളസ്ട്രോള്‍ പരിശോധിച്ചു തുടങ്ങേണ്ടതെന്ന് പലര്‍ക്കും സംശയമാണ്. ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഒരു തരം ലിപിഡാണ് കൊളസ്ട്രോള്‍. ഇത് കോശ സ്തരങ്ങളുടെ ഭാഗമാണ്. കൂടാതെ കരളിനെ പിത്തരസം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഹോര്‍മോണുകള്‍ക്കുള്ള ഒരു നിര്‍മാണ വസ്തുവായും കൊളസ്ട്രോള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ രക്തത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവു കൂടുമ്പോഴാണ് പ്രശ്നം. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രക്തത്തിലെ കൊളസ്ട്രോള്‍ നില വിലയിരുത്തേണ്ടത് പ്രധാനമാണ്. 20 വയസു മുതല്‍ കൊളസ്ട്രോള്‍ പരിശോധിക്കാവുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു. കൂടാതെ അത് ഒരു ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈല്‍ ഉപയോഗിച്ച് ചെയ്യണം. പരിശോധനയില്‍ കൊളസ്ട്രോള്‍ സാധാരണ നിലയിലാണെങ്കില്‍ നാല് അല്ലെങ്കില്‍ ആറ് വര്‍ഷത്തിന് ശേഷം പരിശോധനകള്‍ ആവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ കുംടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കിലോ, പ്രമേഹ രോഗികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, പിസിഒഎസ്, പുകവലിക്കുന്ന ശീലം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ സാഹചര്യമുള്ളവര്‍ എത്രയും വേഗം പരിശോധന നടത്തണമെന്നും വിദഗ്ധര്‍ പറയുന്നു. അമിതവണ്ണമുള്ളവരും ശക്തമായ കുടുംബ പാരമ്പര്യമുള്ളവരുമാണെങ്കില്‍ 12 വയസ്സുള്ളപ്പോള്‍ തന്നെ ആദ്യത്തെ ലിപിഡ് പ്രൊഫൈല്‍ പരിശോധന നടത്തണമെന്ന് ഇന്ത്യന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഏത് പ്രായത്തിലാണ് കൊളസ്ട്രോള്‍ പരിശോധന തുടങ്ങേണ്ടത്?
