തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിനാൽത്തന്നെ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്മലവെള്ള പാച്ചിലിനെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാണിയംകുളം പനയൂരിൽ ഇളംകുളം ഭാഗത്ത് ശക്തമായി മലവെള്ളം ഒലിച്ചു വന്ന പ്രദേശത്തെ മൂന്ന്കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇവരോട് രണ്ടുദിവസം […]
അദാനി പോര്‍ട്സില്‍ നിന്ന് ഗൗതം അദാനി പടിയിറങ്ങി
അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഗൗതം അദാനി പടിയിറങ്ങി. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ സമര്‍പ്പിച്ച രേഖകളിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. മനീഷ് കെജരിവാളിനെ അഡീഷണല്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി കമ്പനി മൂന്നുവര്‍ഷത്തേക്ക് നിയമിക്കുകയും ചെയ്തു. ഗൗതം അദാനിയുടെ പടിയിറക്കം അദാനി പോര്‍ട്സ് ഓഹരികളില്‍ രണ്ടു ശതമാനത്തിന് മുകളില്‍ ഇടിവിന് കാരണമായി. ജൂണ്‍ പാദ ഫലങ്ങളില്‍ മികച്ച വളര്‍ച്ച നേടിയിട്ടും തലപ്പത്തെ മാറ്റമാണ് ഓഹരിക്ക് തിരിച്ചടിയായത്. മുന്‍വര്‍ഷം ജൂണ്‍ പാദത്തേക്കാള്‍ […]
കളക്ഷനില്‍ 10 കോടി മറികടന്ന് ‘സുമതി വളവ്’
ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തിയ മലയാള ചിത്രം ‘സുമതി വളവ്’. ആദ്യ നാല് ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടപ്പോള്‍ ചിത്രം 10 കോടി മറികടന്നിട്ടുണ്ട്. ആദ്യ നാല് ദിനങ്ങളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 11.15 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം. വിഷ്ണു […]
‘മേനേ പ്യാര്‍ കിയ’ ചിത്രത്തിന്റെ ടീസര്‍ എത്തി
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ച് സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലര്‍ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന ടീസര്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഓണം റിലീസ് ആയി എത്തുന്ന ചിത്രം തിയറ്ററുകളില്‍ കൈയടി നേടാനുള്ള സാധ്യത ടീസര്‍ സൂചിപ്പിക്കുന്നുണ്ട്. ജിയോ […]
വില്‍പ്പന പ്രകടനവുമായി മാരുതി സുസുക്കി ഇക്കോ
വാന്‍ വിഭാഗത്തില്‍ മികച്ച വില്‍പ്പന പ്രകടനവുമായി മാരുതി സുസുക്കി ഇക്കോ. 2025 ജൂലൈയില്‍ ഈ വാഹനത്തിന് 12,341 ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം, 2024 ജൂലൈയില്‍ 11,916 യൂണിറ്റുകള്‍ വിറ്റു. അതായത്, വാര്‍ഷികാടിസ്ഥാനത്തില്‍ 425 യൂണിറ്റുകള്‍ കൂടി വിറ്റഴിക്കപ്പെട്ടു. ഇത് 3.57 ശതമാനം വളര്‍ച്ച കൈവരിച്ചു. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റര്‍ കാര്‍ കൂടിയാണ് ഇക്കോ. ഈ യൂട്ടിലിറ്റി വാന്‍ 5, 6, 7 സീറ്റര്‍ ഫോര്‍മാറ്റുകളില്‍ വാങ്ങാം. 5.70 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം […]
അനുഷ്ഠാനങ്ങളും അഴിയാക്കുരുക്കുകളും
ആചാര, അനാചാരങ്ങളുടെ വര്‍ത്തമാനകാലത്ത് തീര്‍ത്തും പ്രസക്തമായ ലേഖനങ്ങളുടെ സമാഹാരം. കൃത്യമായ അവബോധത്തോടെയുള്ള നിരീക്ഷണപാടവം. കാലവും ജീവിതവും മനുഷ്യരും എത്തിപ്പെടേണ്ട ചരിത്ര സത്യങ്ങളും അവലോകനങ്ങളും ഈ ലേഖനങ്ങളെ വേറിട്ടു നിര്‍ത്തുന്നു. കാവിയുടുത്താല്‍ സന്ന്യാസിയാകുമോ?, കാവടിയാട്ടത്തിലും ജാതിവിവേചനം, പൈതൃകങ്ങളുടെ വൈകൃതങ്ങള്‍, അടിമകളെ സൃഷ്ടിക്കുന്ന അനുഷ്ഠാനങ്ങളോ?, എല്ലാ ആചാരങ്ങളും അനാചാരങ്ങളല്ല, സമൂഹനന്മയ്ക്കായിരിക്കണം സദാചാരങ്ങള്‍ തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം. ‘അനുഷ്ഠാനങ്ങളും അഴിയാക്കുരുക്കുകളും’. കാവില്‍രാജ്. ഗ്രീന്‍ ബുക്‌സ്. വില 190 രൂപ.
മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ധിക്കില്ലെന്ന് പഠനം
മുട്ട കഴിച്ചാല്‍ കൊളസ്ട്രോളിന് കാരണമാകുമെന്ന വാദം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണെന്നാണ് ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. മുട്ടയില്‍ അടങ്ങിയ ഡയറ്ററി കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഭക്ഷണത്തില്‍ അടങ്ങിയ പൂരിത കൊഴുപ്പ് ആണ് യഥാര്‍ഥ വില്ലന്‍. എന്നാല്‍ മുട്ടയില്‍ പൂരിത കൊഴുപ്പ് കുറവാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഗവേഷണങ്ങള്‍ കണ്ടെത്തിയത് ഭക്ഷണങ്ങളിലെ പൂരിത കൊഴുപ്പാണ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നതെന്നാണ്. മിക്ക […]
കെ കെ ശൈലജയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് വി ഡി സതീശൻ
ഒരാളുടെ കാലുവെട്ടിയ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നുവെന്നും അതിൽ സമുന്നതരായ സിപിഎം നേതാക്കളും പങ്കെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ കെ ശൈലജയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവരുന്ന തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുകയാണ് ചെയ്യുന്നത് ജയിലിൽ സുഖവാസമാണ് ഭക്ഷണത്തിന്റെ മെനുവരെ തീരുമാനിക്കുന്നത് അവരാണ് ലേറ്റസ്റ്റ് ഫോണുകളാണ് തടവുപുള്ളികൾ ഉപയോഗിക്കുന്നത് അവർക്കു വേണ്ടുന്ന സൗകര്യങ്ങളെല്ലാം സിപിഎം ചെയ്തുകൊടുക്കുന്നുവെന്നും വേണ്ടപ്പെട്ട ആളുകൾ കൈവെട്ടി എടുത്താലും തലവെട്ടി എടുത്താലും അവരുടെ കൂടെയാണ് പാർട്ടിയെന്നും അധ്യാപിക എന്ന […]
തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജി
എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. കുറ്റപത്രത്തിലെ 13 പിഴവുകൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയത്. പ്രതി സിപിഎം പ്രവർത്തകയായതിനാൽ ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജക്കേസ് നിർമ്മിക്കാൻ ശ്രമിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രശാന്തൻ പി.പി. ദിവ്യയുടെ ബിനാമി ആണെന്ന സൂചനയുണ്ടായിട്ടും ഇക്കാര്യം അന്വേഷിച്ചില്ല കൂടാതെ ഇലക്ട്രോണിക് തെളിവുകളിൽ പലതിലും ക്രമക്കേട് ഉണ്ട്, സിഡിആർ പലതും ശേഖരിച്ചില്ല തുടങ്ങി പോലീസ് സമർപ്പിച്ച […]
നടന്‍ കുഞ്ചാക്കോ ബോബന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി
നടന്‍ കുഞ്ചാക്കോ ബോബന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ കുഞ്ചാക്കോ ബോബനെ ക്ഷണിക്കുന്നുവെന്നും, കുഞ്ചാക്കോ ബോബനൊപ്പം താനും വരാമെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. തൃക്കാക്കര നിയോജകമണ്ഡലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യവെയാണ് ഇപ്പൊ ജയിലിലാണ് നല്ല ഭക്ഷണം കിട്ടുന്നതെന്നും കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവും നല്ല സാഹചര്യമൊരുക്കാനാണ് ഏതൊരു സര്‍ക്കാരും ശ്രമിക്കേണ്ടതെന്നും കുഞ്ചാക്കോ […]
