തൊഴിലാളികൾക്കുള്ള ഓണക്കാലത്തെ ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഈ വർഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ഈ ഫയൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ് നിശ്ചയിക്കുക.
കോഴിക്കോട്കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ ഭാര്യ ഫഹീമ (30)ആണ് മരിച്ചത്. കോഴിക്കോട് വാണിമേലിൽ ആണ് സംഭവം. അപകട വിവരമറിഞ്ഞു സ്ഥലത്തെത്തിയ വളയം പൊലീസ് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 6, ബുധനാഴ്ച
◾https://dailynewslive.in/ ഗാസ പിടിച്ചെടുക്കുക്കാനുള്ള നീക്കത്തെ ചൊല്ലി ഇസ്രയേലില്‍ ആഭ്യന്തര കലഹം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവും ഇസ്രയേല്‍ പ്രതിരോധ സേനാ മേധാവി ഇയാല്‍ സമീറും തമ്മിലുള്ള പോര് രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ നീക്കം സൈന്യത്തിന് ഒരു കെണിയാണെന്ന വാദത്തിലാണ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ ഉള്ളത്. ഇതിനിടയില്‍ കലാപത്തിനും സൈനിക അട്ടിമറി ശ്രമത്തിനും പിന്നില്‍ ഇയാല്‍ സമീറാണെന്ന് നെതന്യാഹുവിന്റെ മകന്‍ യേര്‍ നെതന്യാഹു ആരോപിച്ചു. ഇയാല്‍ സമീറിനെ ഐഡിഎഫ് മേധാവിയാക്കിയതില്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിനെയും […]
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 9,380 രൂപയും പവന്‍ വില 80 രൂപ ഉയര്‍ന്ന് 75,040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 7,700 രൂപയിലാണ് വ്യാപാരം. 14 കാരറ്റിന് 5,995 രൂപയും ഒമ്പത് കാരറ്റിന് 3,865 രൂപയുമാണ് വില. വെള്ളി വിലയും മുന്നേറ്റം തുടരുകയാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 121 രൂപയായി. കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്നലെ […]
ഇനി വാട്സ്ആപ്പ് ഇല്ലാതെയും ചാറ്റ് ചെയ്യാം
പുതിയതായി വാട്സ്ആപ്പ് കൊണ്ടുവരാന്‍ പോകുന്ന ഫീച്ചറാണ് ഗസ്റ്റ് ചാറ്റ്. വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കും സന്ദേശം അയക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വാട്സ്ആപ്പ് ഉടന്‍ തന്നെ ഇതിന്റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കുമെന്ന് കരുതുന്നു. തുടര്‍ന്ന് ഭാവിയില്‍ വിപുലമായ രീതിയില്‍ പുതിയ അപ്ഡേറ്റായി ഇതിനെ കൊണ്ടുവരാനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ആപ്പ് ഉപയോഗിക്കാത്ത ആളെ ലിങ്ക് വഴി ക്ഷണിച്ച് ആശയവിനിമയം നടത്തുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ക്ഷണിക്കപ്പെട്ട വ്യക്തി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ […]
‘സാഹസം’ ചിത്രം ആഗസ്റ്റ് 8ന് റിലീസ്
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ‘സാഹസം’ എന്ന ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം. എട്ടാം തീയതി വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസറും ഓണം വൈബ് ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു. റിനിഷ് കെ എന്‍ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. തമാശയും ആക്ഷനും കോര്‍ത്തിണക്കി അഡ്വഞ്ചര്‍ […]
ലിയോ, വിക്രം കഥാപാത്രങ്ങള്‍ ‘കൈതി 2’ വിലും
കാര്‍ത്തി നായകനാകുന്ന ‘കൈതി 2’ല്‍ ‘ലിയോ’യില്‍ നിന്നും ‘വിക്ര’ത്തില്‍ നിന്നുമുള്ള കഥാപാത്രങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ലോകേഷ് കനകരാജ്. ‘കൈതി 2’ സിനിമയും എല്‍സിയുവിലെ ത്രില്ലിങ് ചിത്രമാകുമെന്ന് ഉറപ്പുനല്‍കുകയാണ് സംവിധായകന്‍. ‘സിനിമയുടെ അവസാനം ദില്ലി എന്ന നായക കഥാപാത്രത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഒരു സൂചന നല്‍കി, പ്രീക്വലിന് സാധ്യതയിട്ടാണ് അവസാനിപ്പിച്ചത്. ‘പത്ത് വര്‍ഷം ജയിലില്‍ കിടക്കുന്നതിന് മുമ്പ് ദില്ലി എന്ത് ചെയ്യുകയായിരുന്നു എന്ന് പറയുന്ന ഒരു കഥ വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. പിന്നീടാണ് അതൊരു യൂണിവേഴ്‌സ് ആയി വികസിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ‘കൈതി’ […]
പകലാരവങ്ങള്‍
ഒരുപാട് അനുഭവങ്ങളുള്ള ഒരാള്‍. കഥപോലെ സ്വാനുഭവങ്ങള്‍ പലതും രതീഷ് എഴുതിവെച്ചപ്പോള്‍, അവ മറിച്ചുനോക്കി വായിക്കാനും മറക്കാതെ ചിലതെല്ലാം ഓര്‍മ്മിച്ചുവെയ്ക്കാനും പറ്റുന്നതായി. നിറക്കൂട്ടുകള്‍ ഒന്നുമില്ലാതെ, വേറിട്ടൊരു അവതരണശൈലി. ജീവിതനെരിപ്പോടുകളില്‍ നിന്നായി കണ്ടെടുത്ത ഏതാനും സംഭവങ്ങള്‍ കഥകളായിരിക്കുന്നു ഇതില്‍. എല്ലാ കഥകളിലും എഴുത്തുകാരന്‍ തൊട്ടറിഞ്ഞ ചിലതുണ്ട് എന്നു കരുതുന്നു. എന്തായാലും നെഞ്ചിന്‍കൂട്ടില്‍നിന്ന് ഒരാരവം പകലിന്റെ വെട്ടപ്പാടിലേക്ക് പൊട്ടിപ്പുറപ്പെട്ടു വരുന്നുണ്ട് ഈ കഥകളിലെന്ന് വ്യക്തമായും അറിയാനാവും. ‘പകലാരവങ്ങള്‍’. യു.എസ് രതീഷ്. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.
വൈറലായി കെഎസ്ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍
സമൂഹമാധ്യമങ്ങളില്‍ വൈറലായി കെഎസ്ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍. ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന സ്‌റ്റൈലിലാണ് പുതിയ ബസുകള്‍ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പ്രകാശില്‍ നിര്‍മിച്ച പുതിയ കെഎസ്ആര്‍ടിസി ബസ് ചിത്രങ്ങള്‍ എന്ന തലക്കെട്ടോടെയാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ത്രിവര്‍ണ പതാകയുടെ നിറങ്ങളും കഥകളിയുടെ ഗ്രാഫിക്‌സും പുതിയ ബസിന് നല്‍കിയിട്ടുണ്ട്. പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ് ഈ ബസുകള്‍ നിര്‍മിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഹൈബ്രിഡ് ബസുകള്‍ എന്ന് വിശേഷിപ്പിക്കുന്ന സ്ലീപ്പര്‍ കം സീറ്റര്‍ സംവിധാനത്തിലാണ് ഈ ബസുകളുടെ ഉള്‍വശം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുകളില്‍ രണ്ട്, […]
ഹൃദയത്തിലെ ബ്ലോക്ക് നീക്കാന്‍ നടത്തവും സൈക്ലിങും
നടത്തം, സൈക്ലിങ് പോലുള്ള തീവ്രത കുറഞ്ഞ വ്യായാമങ്ങള്‍ക്ക് ഹൃദയത്തിലെ ബ്ലോക്കുകളെ വരെ നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് നോണ്‍-ഇന്‍വേസീവ് കാര്‍ഡിയോളജിയില്‍ വിദഗ്ധനായ കാര്‍ഡിയോളജിസ്റ്റായ ഡോ. ബിമല്‍ ഛാജര്‍ പങ്കുവെച്ച ഒരു ലേഖനത്തില്‍ പറയുന്നു. ഹൃദ്രോഗം ആഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാണ്, അതിറോസ്‌ക്ലെറോസിസ് മൂലമുണ്ടാകുന്ന ധമനികളിലെ ബ്ലോക്ക് അതിന് ഒരു പ്രധാന ഘടകമാണ്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ രക്തയോട്ടം തടസപ്പെടുകയും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, പുകവലി, സമ്മര്‍ദം […]
