മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ‘സാഹസം’ എന്ന ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം. എട്ടാം തീയതി വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തിന്റെ ടീസറും ഓണം വൈബ് ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു. റിനിഷ് കെ എന്‍ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മ്മിക്കുന്നത്. സംവിധായകന് ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. തമാശയും ആക്ഷനും കോര്‍ത്തിണക്കി അഡ്വഞ്ചര്‍ മൂഡില്‍ കഥ അവതരിപ്പിക്കുന്ന സാഹസത്തില്‍ നരേന് ,റംസാന്, അജു വര്‍ഗീസ്, സജിന്‍ ചെറുകയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗ് ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്, ജയശ്രീ, ആന്‍ സലിം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘സാഹസം’ ചിത്രം ആഗസ്റ്റ് 8ന് റിലീസ്
