കാര്‍ത്തി നായകനാകുന്ന ‘കൈതി 2’ല്‍ ‘ലിയോ’യില്‍ നിന്നും ‘വിക്ര’ത്തില്‍ നിന്നുമുള്ള കഥാപാത്രങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തി സംവിധായകന് ലോകേഷ് കനകരാജ്. ‘കൈതി 2’ സിനിമയും എല്‍സിയുവിലെ ത്രില്ലിങ് ചിത്രമാകുമെന്ന് ഉറപ്പുനല്‍കുകയാണ് സംവിധായകന്. ‘സിനിമയുടെ അവസാനം ദില്ലി എന്ന നായക കഥാപാത്രത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഒരു സൂചന നല്കി, പ്രീക്വലിന് സാധ്യതയിട്ടാണ് അവസാനിപ്പിച്ചത്. ‘പത്ത് വര്‍ഷം ജയിലില്‍ കിടക്കുന്നതിന് മുമ്പ് ദില്ലി എന്ത് ചെയ്യുകയായിരുന്നു എന്ന് പറയുന്ന ഒരു കഥ വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. പിന്നീടാണ് അതൊരു യൂണിവേഴ്സ് ആയി വികസിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ‘കൈതി’ ഒരു സിനിമാറ്റിക് യൂണിവേഴ്സായി വികസിക്കുമ്പോള്‍, ‘ലിയോ’, ‘വിക്രം’ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയും കൊണ്ടുവരാന്‍ കഴിയും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും തിരക്കഥയുടെ 3035 പേജുകള്‍ താന്‍ ഇതിനകം എഴുതിക്കഴിഞ്ഞെന്ന് ലോകേഷ് വെളിപ്പെടുത്തി.
ലിയോ, വിക്രം കഥാപാത്രങ്ങള്‍ ‘കൈതി 2’ വിലും
