ഒരുപാട് അനുഭവങ്ങളുള്ള ഒരാള്‍. കഥപോലെ സ്വാനുഭവങ്ങള്‍ പലതും രതീഷ് എഴുതിവെച്ചപ്പോള്‍, അവ മറിച്ചുനോക്കി വായിക്കാനും മറക്കാതെ ചിലതെല്ലാം ഓര്‍മ്മിച്ചുവെയ്ക്കാനും പറ്റുന്നതായി. നിറക്കൂട്ടുകള്‍ ഒന്നുമില്ലാതെ, വേറിട്ടൊരു അവതരണശൈലി. ജീവിതനെരിപ്പോടുകളില്‍ നിന്നായി കണ്ടെടുത്ത ഏതാനും സംഭവങ്ങള്‍ കഥകളായിരിക്കുന്നു ഇതില്‍. എല്ലാ കഥകളിലും എഴുത്തുകാരന് തൊട്ടറിഞ്ഞ ചിലതുണ്ട് എന്നു കരുതുന്നു. എന്തായാലും നെഞ്ചിന്‍കൂട്ടില്‍നിന്ന് ഒരാരവം പകലിന്റെ വെട്ടപ്പാടിലേക്ക് പൊട്ടിപ്പുറപ്പെട്ടു വരുന്നുണ്ട് ഈ കഥകളിലെന്ന് വ്യക്തമായും അറിയാനാവും. ‘പകലാരവങ്ങള്‍’. യു.എസ് രതീഷ്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
പകലാരവങ്ങള്‍
