നടത്തം, സൈക്ലിങ് പോലുള്ള തീവ്രത കുറഞ്ഞ വ്യായാമങ്ങള്‍ക്ക് ഹൃദയത്തിലെ ബ്ലോക്കുകളെ വരെ നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് നോണ്‍-ഇന്‍വേസീവ് കാര്‍ഡിയോളജിയില്‍ വിദഗ്ധനായ കാര്‍ഡിയോളജിസ്റ്റായ ഡോ. ബിമല്‍ ഛാജര്‍ പങ്കുവെച്ച ഒരു ലേഖനത്തില്‍ പറയുന്നു. ഹൃദ്രോഗം ആഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാണ്, അതിറോസ്ക്ലെറോസിസ് മൂലമുണ്ടാകുന്ന ധമനികളിലെ ബ്ലോക്ക് അതിന് ഒരു പ്രധാന ഘടകമാണ്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ രക്തയോട്ടം തടസപ്പെടുകയും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, പുകവലി, സമ്മര്‍ദം എന്നിവയാണ് പ്രധാന അപകട ഘടകങ്ങള്‍. വ്യായാമത്തിന് നേരിട്ട് പ്ലാക്ക് നീക്കം ചെയ്യാന്‍ കഴിയില്ല, എന്നാല്‍ ഹൃദയത്തിലെ ബ്ലോക്ക് കൂടുതല്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെയും ഹൃദയസ്തംഭനം ഒഴിവാക്കുന്നതില്‍ വ്യായാമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിലൂടെ വ്യക്തികള്‍ക്ക് ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
ഹൃദയത്തിലെ ബ്ലോക്ക് നീക്കാന്‍ നടത്തവും സൈക്ലിങും
