Posted inഓട്ടോമോട്ടീവ്

എസ്-പ്രെസോയ്ക്ക് ഈ മാസം മികച്ച കിഴിവ്

രാജ്യത്തെ ജനപ്രിയ വാഹന ബ്രന്‍ഡായ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡലായ എസ്-പ്രെസോയ്ക്ക് ഈ മാസം മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റില്‍ ഈ കാര്‍ വാങ്ങുകയാണെങ്കില്‍, 65,000 രൂപയുടെ വലിയ കിഴിവ് ലഭിക്കും. എസ്-പ്രെസോയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റിലാണ് കമ്പനി ഏറ്റവും ഉയര്‍ന്ന കിഴിവ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, മറ്റ് പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്കും സിഎന്‍ജി വേരിയന്റുകള്‍ക്കും ക്യാഷ് ഡിസ്‌കൗണ്ട് 30,000 രൂപയായി കുറയുന്നു. എസ്-പ്രെസോയുടെ എക്സ്ഷോറൂം വില 4.26 ലക്ഷം മുതല്‍ […]

Posted inപുസ്തകങ്ങൾ

ആദി

മനുഷ്യമനസ്സിനെ വേദനിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പതിമ്മൂന്ന് കഥകള്‍. മനുഷ്യന്റെ സ്വപ്നങ്ങള്‍ എത്ര നിസ്സാരമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇക്കഥകളില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. മാത്യരാജ്യത്തില്‍ തന്റെ പേര് ചേര്‍ത്തുകാണാന്‍ ആഗ്രഹിക്കുന്നവര്‍, സ്വന്തമായി ഒരു രാജ്യമുണ്ടെന്ന് പറയാന്‍ കൊതിക്കുന്നവര്‍, വിശുദ്ധരുടെ മൂടുപടം അണിഞ്ഞു നടക്കുന്നവര്‍, സമൂഹത്തില്‍ ആരാണ് തീര്‍ത്തും വിശുദ്ധര്‍ എന്ന് സമര്‍ത്ഥിക്കുന്നവര്‍, അഹങ്കാരവും ചതിയും ഞാനെന്ന ഭാവവുമായി നടക്കുന്നവര്‍, ചതി നേരിടുമ്പോള്‍ സ്വയം ഇല്ലായ്മ ചെയ്യുന്നവര്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന കഥാസമാഹാരം. ‘ആദി’. ഡി ഷാജി. ഗ്രീന്‍ ബുക്‌സ്. […]

Posted inആരോഗ്യം

കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പഴം പപ്പായ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴങ്ങളില്‍ ഒന്നാം സ്ഥാനം പപ്പായയ്ക്കാണ്. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കിട്ടുന്ന പപ്പായ മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാരുകള്‍, ദഹന എന്‍സൈമുകള്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകഗുണങ്ങളില്‍ കുടലിന്റെ ആരോഗ്യത്തെ മികച്ചരീതിയില്‍ പിന്തുണയ്ക്കും. പപ്പായയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ദഹന പിന്തുണ നല്‍കുന്നതാണ്. ലയിക്കുന്ന നാരുകള്‍ ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുകയും ദഹനനാളത്തിന് ആശ്വാസം നല്‍കുന്ന വിധത്തില്‍ ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ലയിക്കാത്ത […]

Posted inലേറ്റസ്റ്റ്

അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലുകൾക്കും അപേക്ഷ നൽകാനുളള തീയതി നീട്ടുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വൈകീട്ട് തീരുമാനമെടുക്കും. നിലവിൽ നാളെയാണ് അപേക്ഷിക്കാനുളള അവസാന തീയതി. ഓഗസ്റ്റ് അവസാന വാരം വരെ സമയം നീട്ടണമെന്ന് കോൺഗ്രസും സിപിഐയും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.   സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ ഗവർണർ – സർക്കാർ പോരിൽ നിർണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി. ഡിജിറ്റൽ സർവകലാശാല ആക്റ്റിൽ ഭേദഗതി വരുത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭ […]

Posted inലേറ്റസ്റ്റ്

സംസ്ഥാന സര്‍ക്കാര്‍ മുട്ടത്തറയില്‍ നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ ദാനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത പുനരധിവാസം ലക്ഷ്യമിട്ട് പുനര്‍ഗേഹം പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ മുട്ടത്തറയില്‍ നിര്‍മിച്ച ഫ്ളാറ്റുകളുടെ താക്കോല്‍ ദാനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ വലിയ പ്രൊജക്ടാണ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെത്തും. 31, 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്. ബ്രിക്സ് രാജ്യങ്ങളോട് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നരേന്ദ്ര മോദിയുടെ ഈ നീക്കം.

Posted inലേറ്റസ്റ്റ്

സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ ഗവർണർ – സർക്കാർ പോരിൽ നിർണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി

സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ ഗവർണർ – സർക്കാർ പോരിൽ നിർണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി. ഡിജിറ്റൽ സർവകലാശാല ആക്റ്റിൽ ഭേദഗതി വരുത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വി സി നിയമന വ്യവസ്ഥകളിൽ അടക്കം മാറ്റം വരുത്തുന്നതാകും ഓർഡിനൻസ്. യു ജി സി നിർദേശവും സുപ്രീം കോടതി വിധിയും അനുസരിച്ച് മാറ്റം വരുത്താനാണ് തീരുമാനം. സെർച്ച് കമ്മിറ്റി ഘടനയിലും മാറ്റം വരും.

Posted inലേറ്റസ്റ്റ്

ആഗസ്റ്റ് 30 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച്ച ആരംഭിക്കും

ആഗസ്റ്റ് 30 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച്ച ആരംഭിക്കും. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. കൂടാതെ പ്രമുഖ ബാങ്കുകള്‍ വഴി ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭിക്കും.

Posted inലേറ്റസ്റ്റ്

ഇന്ത്യക്കെതിരെ വമ്പൻ നീക്കവുമായി  ഡൊണാൾഡ് ട്രംപ്

ഇന്ത്യക്കെതിരെ വമ്പൻ നീക്കവുമായി  ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.