സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് തൊട്ടു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,400 രൂപയും പവന് 160 രൂപ വര്‍ധിച്ച് 75,200 രൂപയുമായി. ഇതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ പവന് 75,040 രൂപയെന്ന റെക്കോഡാണ് മറികടന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായ മുന്നേറ്റത്തിലാണ് സ്വര്‍ണം. ആറുദിവസം കൊണ്ട് പവന്‍ വിലയില്‍ 2,000 രൂപ വര്‍ധിച്ചു. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.10 കോടി രൂപയ്ക്ക് അടുത്ത് ആയിട്ടുണ്ട്. 18 കാരറ്റു മുതല്‍ […]
അമേരിക്കയിലെ നിക്ഷേപം കൂട്ടി ആപ്പിള്‍
അമേരിക്കയില്‍ ഉല്‍പാദന, തൊഴില്‍ മേഖലകള്‍ ശക്തിപ്പെടുത്താനുള്ള സമ്മര്‍ദം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂട്ടിയതോടെ ആപ്പിള്‍ ഉള്‍പ്പടെയുള്ള ആഗോള കമ്പനികള്‍ കൂടുതല്‍ നിക്ഷേപവുമായി രംഗത്തെത്തുന്നു. സ്മാര്‍ട്ട്ഫോണുകളുടെ നിര്‍മാണത്തിന് 10,000 കോടി ഡോളര്‍ കൂടി ആപ്പിള്‍ അമേരിക്കയില്‍ നിക്ഷേപിക്കും. ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ആപ്പിളിന്റെ നിക്ഷേപം 60,000 കോടി ഡോളര്‍ ആയി ഉയരും. ഈ വര്‍ഷം ആദ്യമാണ് 50,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്. ആപ്പിളിന്റെ […]
‘വള’യിലെ ‘ഇക്ലീലി’ എന്ന ഗാനം പുറത്തിറങ്ങി
ഫെയര്‍ബേ ഫിലിംസിന്റെ ഏറ്റവും പുതിയ സിനിമയായ ‘വള’യിലെ ‘ഇക്ലീലി’ എന്ന ഗാനം പുറത്തിറങ്ങി. ഹര്‍ഷാദ് എഴുതി, മുഹസിന്‍ സംവിധാനം ചെയ്യുന്ന ‘വള’ എന്ന ചിത്രം, ഫെയര്‍ബേ ഫിലിംസിന്റെ ആദ്യ മലയാള സിനിമയാണ്. അടുത്തിടെ മിക്ക ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഉമ്പാച്ചി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കശ്മീരി ഗായകനായ യാവര്‍ അബ്ദല്‍ ആണ്. ചിത്രത്തില്‍ വിജയരാഘവന്‍, ശാന്തി കൃഷ്ണ, ലുക്മാന്‍ ആവറാന്‍, രവീന രവി, ധ്യാന്‍ ശ്രീനിവാസന്‍, ശീതല്‍ ജോസഫ് തുടങ്ങി […]
അനുഷ്‌ക ഷെട്ടി ചിത്രം ‘ഘാട്ടി’ ട്രെയിലര്‍
അനുഷ്‌ക ഷെട്ടി-ക്രിഷ് ജാഗര്‍ലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയിലര്‍ എത്തി. 2025 സെപ്റ്റംബര്‍ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടന്‍ വിക്രം പ്രഭുവും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നു. ദേസി […]
ടിഗ്വാന്‍ ആര്‍ ലൈനില്‍ ബമ്പര്‍ കിഴിവുകള്‍
ഇന്ത്യയില്‍ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ഫോക്സ്വാഗണ്‍ തങ്ങളുടെ പുതുതലമുറ എസ്യുവിയായ ടിഗ്വാന്‍ ആര്‍ ലൈനില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 2025 ഓഗസ്റ്റില്‍, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈനില്‍ ഉപഭോക്താക്കള്‍ക്ക് മൂന്നുലക്ഷം രൂപ വരെ ലാഭിക്കാന്‍ കഴിയും. ഈ സമയത്ത്, എസ്യുവിയില്‍ രണ്ടുലക്ഷം രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും നല്‍കുന്നു. ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം. സിബിയു ആയി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ മോഡല്‍ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയതും […]
മട്ടുപ്പാവിലെ പുലയത്തി
അധികാരവര്‍ഗത്തിന്റെ ചവിട്ടടിയില്‍പ്പെട്ട ജന്മദുരിതങ്ങളുടെ കഥകളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിര്‍ത്തഴുന്നേല്‍ക്കുന്ന കാലത്തിലൂടെയാണ് ഈ നോവല്‍ ശില്പത്തിന്റെ ഘടന. ദളിതജീവിതത്തിന്റെ ദയനീയക്കാഴ്ചകളും അധീശരുടെ മേല്‍ക്കോയ്മയും അനായാസമായി എഴുത്തുകാരിയുടെ തൂലികയില്‍ നിന്നും വാര്‍ന്നു വീഴുന്ന കാഴ്ച അതിമനോഹരമാണ്. സ്‌ത്രൈണതയുടെ കരുത്തും ചിന്താശേഷിയും മൂല്യബോധവും പ്രതികാരവും പ്രണയവും കൂട്ടിയിണക്കിയ പുലയത്തി വരും തലമുറയിലേക്കുക്കൂടി പകര്‍ന്നെടുക്കേണ്ട ദൃശ്യചാരുതയാണ്. ‘മട്ടുപ്പാവിലെ പുലയത്തി’. ദീപ്തി പത്മിനി. ഗ്രീന്‍ ബുക്‌സ്. വില 494 രൂപ.
കോവിഡ് രോഗികള്‍ക്ക് ഇനി ആന്റിബയോട്ടിക് വേണ്ട!
കോവിഡ് രോഗികളില്‍ ഇനി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അടുത്തിടെ നടന്ന മെറ്റാ വിശകലനത്തില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം. 2020 മുതല്‍ 2024 വരെയുള്ള കാലളവില്‍ കോവിഡ് വ്യാപനത്തിലും തീവ്രതയിലും മാറ്റം വന്നിരിക്കുന്നു. 2020-ലെ കോവിഡിന്റെ ആദ്യ തരം സമയത്ത് രൂപീകരിച്ച മാര്‍ഗനിര്‍ദേശത്തില്‍ നിന്ന് ആഗോളതലത്തില്‍ സാഹചര്യം വളരെ അധികം മാറിയിരിക്കുന്നു. പുതിയ നിര്‍ദേശങ്ങള്‍ മഹാമാരിയുടെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് വികസിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഉണ്ടായ ശ്രദ്ധേയമായ […]
മദ്ധ്യാഹ്ന വാർത്തകൾ
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെങ്കിലും അതിന് തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്‍ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തിയതിനെ അവസരമായി കണ്ട് […]
പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി
പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ ഷാജി കോടൻകണ്ടത്ത് സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി. അഭിഭാഷകൻ മുഹമ്മദ് സാദിഖ് മുഖാന്തരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ടാണ് നീക്കം. ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തെക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു […]
വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി
തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് ഓഗസ്റ്റ് 12 വരെ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതൽ ആളുകൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലവിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോൺഗ്രസ് അടക്കം വോട്ടർ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം ഉയർന്നിരുന്നു.
