അധികാരവര്‍ഗത്തിന്റെ ചവിട്ടടിയില്‍പ്പെട്ട ജന്മദുരിതങ്ങളുടെ കഥകളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിര്‍ത്തഴുന്നേല്‍ക്കുന്ന കാലത്തിലൂടെയാണ് ഈ നോവല്‍ ശില്പത്തിന്റെ ഘടന. ദളിതജീവിതത്തിന്റെ ദയനീയക്കാഴ്ചകളും അധീശരുടെ മേല്‍ക്കോയ്മയും അനായാസമായി എഴുത്തുകാരിയുടെ തൂലികയില്‍ നിന്നും വാര്‍ന്നു വീഴുന്ന കാഴ്ച അതിമനോഹരമാണ്. സ്ത്രൈണതയുടെ കരുത്തും ചിന്താശേഷിയും മൂല്യബോധവും പ്രതികാരവും പ്രണയവും കൂട്ടിയിണക്കിയ പുലയത്തി വരും തലമുറയിലേക്കുക്കൂടി പകര്‍ന്നെടുക്കേണ്ട ദൃശ്യചാരുതയാണ്. ‘മട്ടുപ്പാവിലെ പുലയത്തി’. ദീപ്തി പത്മിനി. ഗ്രീന്‍ ബുക്സ്. വില 494 രൂപ.
മട്ടുപ്പാവിലെ പുലയത്തി
