അമേരിക്കയില്‍ ഉല്പാദന, തൊഴില്‍ മേഖലകള്‍ ശക്തിപ്പെടുത്താനുള്ള സമ്മര്‍ദം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂട്ടിയതോടെ ആപ്പിള്‍ ഉള്‍പ്പടെയുള്ള ആഗോള കമ്പനികള്‍ കൂടുതല്‍ നിക്ഷേപവുമായി രംഗത്തെത്തുന്നു. സ്മാര്‍ട്ട്ഫോണുകളുടെ നിര്‍മാണത്തിന് 10,000 കോടി ഡോളര്‍ കൂടി ആപ്പിള്‍ അമേരിക്കയില്‍ നിക്ഷേപിക്കും. ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ആപ്പിളിന്റെ നിക്ഷേപം 60,000 കോടി ഡോളര്‍ ആയി ഉയരും. ഈ വര്‍ഷം ആദ്യമാണ് 50,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്. ആപ്പിളിന്റെ പുതിയ നിക്ഷേപ പദ്ധതികള്‍ അമേരിക്കയില്‍ 20,000 പുതിയ തൊഴില്‍ അവസരങ്ങളാണ് തുറക്കുക. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മിക്കുന്നതാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ട്രംപ് പറഞ്ഞു. പുതിയ ഉടമ്പടി പ്രകാരം ആപ്പിളിന് അമേരിക്കയില്‍ നിര്‍മാണം വര്‍ധിപ്പിക്കേണ്ടി വരുമ്പോള്‍ അത് ഏഷ്യന്‍ രാജ്യങ്ങളെയാകും കൂടുതലായി ബാധിക്കുക.
അമേരിക്കയിലെ നിക്ഷേപം കൂട്ടി ആപ്പിള്‍
