◾https://dailynewslive.in/ കര്‍ണാടകയിലടക്കം വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് അയച്ചുനല്‍കി. വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് […]
വര്‍ഷങ്ങക്ക് മുമ്പേ ഹൃദയാഘാത സാധ്യത കണ്ടെത്താം
നെഞ്ച് വേദന, ശ്വാസം മുട്ടല്‍ എന്നിങ്ങനെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന് തൊട്ട് മുന്‍പ് പലരിലും വരാറുണ്ട്. എന്നാല്‍ ഇതിനൊക്കെ മുന്‍പ് ചിലപ്പോള്‍ വര്‍ഷങ്ങള്‍ നേരത്തെ നിങ്ങളുടെ ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ ലളിതമായ ഒരു രക്തപരിശോധനയിലൂടെ സാധിക്കും. രക്തത്തിലെ സി- റിയാക്ടീവ് പ്രോട്ടീനുകളുടെ സാന്നിധ്യം അളക്കുന്ന സിആര്‍പി പരിശോധനയാണ് ഇക്കാര്യത്തില്‍ അനുഗ്രഹമാകുന്നത്. ശരീരത്തിലെ നീര്‍ക്കെട്ടിന്റെ തോത് അളക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അടയാളങ്ങളാണ് സി-റിയാക്ടീവ് പ്രോട്ടീനുകള്‍. പനി, ചുമ, ജലദോഷം, ന്യുമോണിയ, വൈറല്‍ അണുബാധകള്‍ എന്നിവ വരുമ്പോഴോ രോഗി വെന്റിലേറ്ററിലാകുമ്പോഴോ […]
വര്‍ഷങ്ങക്ക് മുമ്പേ ഹൃദയാഘാത സാധ്യത കണ്ടെത്താം
നെഞ്ച് വേദന, ശ്വാസം മുട്ടല്‍ എന്നിങ്ങനെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന് തൊട്ട് മുന്‍പ് പലരിലും വരാറുണ്ട്. എന്നാല്‍ ഇതിനൊക്കെ മുന്‍പ് ചിലപ്പോള്‍ വര്‍ഷങ്ങള്‍ നേരത്തെ നിങ്ങളുടെ ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ ലളിതമായ ഒരു രക്തപരിശോധനയിലൂടെ സാധിക്കും. രക്തത്തിലെ സി- റിയാക്ടീവ് പ്രോട്ടീനുകളുടെ സാന്നിധ്യം അളക്കുന്ന സിആര്‍പി പരിശോധനയാണ് ഇക്കാര്യത്തില്‍ അനുഗ്രഹമാകുന്നത്. ശരീരത്തിലെ നീര്‍ക്കെട്ടിന്റെ തോത് അളക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അടയാളങ്ങളാണ് സി-റിയാക്ടീവ് പ്രോട്ടീനുകള്‍. പനി, ചുമ, ജലദോഷം, ന്യുമോണിയ, വൈറല്‍ അണുബാധകള്‍ എന്നിവ വരുമ്പോഴോ രോഗി വെന്റിലേറ്ററിലാകുമ്പോഴോ […]
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് നിലവറ തുറക്കുന്നത് ചർച്ചയായത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
ഇന്ത്യ കാത്തിരുന്ന് തിരിച്ചടിക്കണമെന്ന് ശശി തരൂർ
ചൈനയ്ക്ക് കൂടുതൽ ഇളവ് നൽകിയതിലും ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയതിലും മറഞ്ഞിരിക്കുന്ന സന്ദേശമുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ചൈന ഏതാണ്ട് ഇരട്ടി വിലക്കാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് എങ്കിലും അവർക്ക് 90 ദിവസത്തെ സമയം നൽകി പക്ഷേ ഇന്ത്യയ്ക്ക് വെറും മൂന്ന് ആഴ്ച മാത്രമേ സമയം നൽകിയിട്ടുള്ളൂ. ഇതിനകം പ്രഖ്യാപിച്ച 25% വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്നും ഈ മാസം തീരുവ 50% ആയി ഉയരുമെന്നും തരൂർ വ്യക്തമാക്കി. അടുത്ത മൂന്ന് […]
യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെന്ന് റിപ്പോർട്
ഉത്തരേന്ത്യയിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 204.88 മീറ്റർ ആയി ഉയർന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഇത് അപകട നിലയ്ക്ക് മുകളിലാണെന്ന് ദില്ലി ഭരണകൂടം അറിയിച്ചു. ജാഗ്രത മുന്നറിയിപ്പ് നൽകിയ അധികൃതർ സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 7, വ്യാഴാഴ്ച
◾https://dailynewslive.in/ വോട്ടെടുപ്പിന്റെ നടത്തിപ്പില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ കൃത്രിമം നടത്തുന്നുവെന്ന ആരോപണം കടുപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ അടക്കം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണെന്നും ഹരിയാന തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും ഇതെല്ലാം സംശയങ്ങള്‍ സൃഷ്ടിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി. വോട്ട് മോഷണം […]
ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു
നടി ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽഗാന്ധി
ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറി എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണ്. ഹരിയാന തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ് ഇതെല്ലാം […]
വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി
തിങ്കളാഴ്ച മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില […]
