കെ പി സി സി പുനഃസംഘടനയ്ക്കും ഡി സി സി അധ്യക്ഷൻമാരെ മാറ്റുന്നതിനും പട്ടിക വെട്ടിച്ചുരുക്കാൻ കെ പി സി സി നേതൃത്വം തീരുമാനിച്ചു. എ ഐ സി സി നിര്‍ദ്ദേശ പ്രകാരം പട്ടിക വെട്ടിച്ചുരുക്കാൻ വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം, കേരളത്തിൽ പലവട്ടവും ദില്ലിയിൽ മൂന്നു ദിവസവും നടത്തിയ പുനഃസംഘടനാ ചര്‍ച്ചയും അന്തിമ ഘട്ടത്തിലേക്ക് എത്തിയില്ലെന്നാണ് റിപ്പോർട്ട്. എത്ര ഡി സി സി അധ്യക്ഷൻമാരെ മാറ്റണമെന്നതിലും ഇനിയും തീര്‍പ്പായിട്ടില്ല. പ്രധാന നേതാക്കളും എം പിമാരും പേരുകള്‍ […]
കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റതിൽ അപലപിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി
ഒഡീഷയിൽ കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു ഈ അക്രമത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസ് നിർമ്മാണ സ്ഥാപനം നിലനിർത്തണമെന്നാവശ്യപ്പെട്ടാണ് കത്ത് അയച്ചത്. ഐഎസ്ആർഒ, ഡിആർഡിഒ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ദൗത്യങ്ങൾക്ക് പിന്‍ബലമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള ബ്രഹ്മോസ് എയറോസ്പേസ് തിരുവനന്തപുരം ലിമിറ്റഡ് (BATL). BATL -നെ മാതൃകമ്പനിയായ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വേർപെടുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുന്നുവെന്നുള്ള വിവരം ആശങ്കജനകമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി..
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 8, വെള്ളിയാഴ്ച
◾https://dailynewslive.in/ വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയില്‍ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. മഹാരാഷ്ട്ര ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കിയെന്നും എന്നാല്‍ നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്നും ലോക്സഭയില്‍ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകള്‍ നിയമസഭയില്‍ വോട്ട് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ◾https://dailynewslive.in/ വോട്ട് […]
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് മറുപടിയുമായി ഡോക്ടർ ഹാരിസ്
കൊറിയർ ബോക്സിൽ കണ്ടത് റിപ്പയർ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്കോപ്പാണെന്ന് ഡോ ഹാരിസ് ചിറക്കൽ. ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫീസർമാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പഴക്കം ചെന്ന രണ്ട് നെഫ്രോസ്കോപ്പുകൾ ആണ് എറണാകുളത്ത് അയച്ചത് ഉപകരണം റിപ്പയർ ചെയ്യാൻ 2 ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത് അത്രയും തുകയില്ലാത്തതിനാൽ തിരിച്ചയക്കാൻ പറഞ്ഞെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കി ആ പാക്കിംഗ് കവർ ആണ് എച്ച്ഒഡിയുടെ വിലാസത്തിൽ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി.
സ്വര്‍ണ വില കുതിച്ചു കയറുന്നു, പവന് 75,760 രൂപ!
സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചു കയറുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപയും. ഇതോടെ പവന്‍ വില 75,760 രൂപയും ഗ്രാം വില 9,470 രൂപയുമായി. ഇന്നലെ കുറിച്ച പവന് 75,200 രൂപയെന്ന റെക്കോഡാണ് ഒറ്റ രാത്രികൊണ്ട് മറികടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടി വരും. ഓഗസ്റ്റ് ഒന്നിന് പവന് 73,200 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് 75,760 രൂപയില്‍ എത്തിയിരിക്കുന്നത്. […]
ഗ്രൂപ്പ് മുന്നറിയിപ്പുമായി പുതിയ ഫീച്ചര്‍
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പ്. പരിചയമില്ലാത്തൊരാള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് നിങ്ങളുടെ നമ്പര്‍ ചേര്‍ക്കുമ്പോള്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്കുന്നൊരു ഫീച്ചറാണിത്. ഈ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളും സുരക്ഷിതരായി ഇരിക്കാനുള്ള ഉപദേശങ്ങളും അടങ്ങുന്നതാണ് വിവരങ്ങള്‍. ചാറ്റ് നോക്കാതെ തന്നെ ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും വിധമാണ് വാട്സാപ്പ് ഇതൊരുക്കിയിരിക്കുന്നത്. വാട്സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ നിര്‍ബന്ധിതരായത്. ഉപയോക്താവ് ഗ്രൂപ്പില്‍ […]
ബിലാലിന്റെ ഡയലോഗ് കടമെടുത്ത് ‘രെട്ട തല’
‘കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്”…’ബിഗ് ബി’യിലെ ഈ മമ്മൂട്ടി ഡയലോഗിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ബിലാലിന്റെ ഡയലോഗ് കടമെടുത്ത് ഒരു തമിഴ് ചിത്രം. അരുണ്‍ വിജയ് നായകനാകുന്ന ‘രെട്ട തല’ എന്ന ചിത്രത്തിലാണ് ഈ ഡയലോഗ് കോപ്പിയടിച്ചത്. ‘ഗോവ പഴയ ഗോഗയായിരിക്കില്ല, എന്നാല്‍ ഉപേന്ദ്ര ആ പഴയ ഉപേന്ദ്ര തന്നെ’…ഇതാണ് തമിഴിലെ ഡയലോഗ്. ചിത്രത്തിന്റെ ടീസറിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം ഹരീഷ് പേരടിയാണ് ഡയലോഗ് പറയുന്നത്. ട്രെയിലറിനു താഴെ നിരവധി […]
‘കാന്താര ചാപ്റ്റര്‍ 1’ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍
‘കാന്താര ചാപ്റ്റര്‍ 1’ റിലീസിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ചിത്രത്തിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്ക് ആണ് ഹോംബലെ ഫിലിംസ് പുറത്തുവിട്ടത്. പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം, ചിത്രത്തിന്റെ കാലഘട്ടവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നു. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയില്‍ റിഷഭ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന […]
ക്വിഡിന് മികച്ച കിഴിവ് വാഗ്ദാനം ചെയ്ത് റെനോ
ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ ഇന്ത്യ തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ എല്ലാ കാറുകള്‍ക്കും കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം, കമ്പനി ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ക്വിഡിന് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം ക്വിഡ് വാങ്ങുന്നവര്‍ക്ക് 64,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ് അല്ലെങ്കില്‍ സ്‌ക്രാപ്പ് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ക്വിഡിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 469,995 രൂപയാണ്. ഓഫര്‍ വിശദാംശങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, നിങ്ങള്‍ക്ക് 35,000 […]
