റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്തു.യുക്രെയിനിലെ പുതിയ സംഭവവികാസങ്ങള്‍ തന്നെ പുടിൻ അറിയിച്ചെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം ശക്തമായി തുടരുന്നകാര്യത്തിലും ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച കാര്യങ്ങളും സംസാരിച്ചെന്ന് മോദി എക്സിൽ കുറിച്ചു. ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് കേരളത്തില്‍
2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഇടിവ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ പുതുക്കിയ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.19 ശതമാനമായാണ് ഇടിഞ്ഞത്. ഒരു വര്‍ഷം മുന്‍പ് 6.73 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായും കേരളം മാറി. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമാണ്. ഇതിലും താഴെ പോയിരിക്കുകയാണ് കേരളത്തിന്റെ വളര്‍ച്ചാനിരക്ക്. ദക്ഷിണേന്ത്യന്‍ […]
എട്ട് ദിവസത്തില്‍ 13.9 കോടി നേടി ‘സുമതി വളവ്’
മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന്റെ ടീമിന്റെ ‘സുമതി വളവ്’ എന്ന ചിത്രം മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഹൊറര്‍ കോമഡി ജോണറില്‍ ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളില്‍ എത്തിയ ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസത്തില്‍ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു. 13.9 കോടിയാണ് ഇത്രയും ദിവസത്തെ കളക്ഷന്‍. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ രണ്ടുദിനം കൊണ്ട് അഞ്ച് കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയിരുന്നു. നാലാം ദിനം ആയപ്പോഴേക്കും അത് 11.15 കോടി ആകുകയും ചെയ്തു. ബോക്‌സ് ഓഫീസില്‍ സുമതി […]
ഒരു മില്യണ്‍ കാഴ്ചക്കാരുമായി ‘മേനേ പ്യാര്‍ കിയ’ ടീസര്‍
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിങ്ങ്. ടീസര്‍ ഇറങ്ങി നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം […]
പുതിയ തലമുറ വെന്യു ഒക്ടോബര്‍ 24ന് എത്തും
പുതിയ തലമുറ വെന്യു ഒക്ടോബര്‍ 24ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ. പുതുക്കിയ സ്റ്റൈല്‍, നൂതന ഫീച്ചറുകള്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് വാഹനം വിപണിയില്‍ എത്തുക. നിലവിലുള്ള മോഡലിനേക്കാള്‍ വില കൂടുതലായിരിക്കും. നിലവിലെ ക്രെറ്റയില്‍ നിന്നും ഒന്നാം തലമുറ പാലിസേഡ് എസ്യുവില്‍ നിന്നും ഡിസൈന്‍ കടമെടുത്ത് പരിഷ്‌കരിച്ച രൂപത്തിലായിരിക്കും പുതിയ വാഹനം. ക്രെറ്റയില്‍ കാണുന്ന കണക്റ്റഡ് ഡിആര്‍എല്ലുകളുള്ള ക്വാഡ്-എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം ഇതിന് ലഭിച്ചേക്കും. ഹെഡ്‌ലാമ്പുകള്‍ക്ക് താഴെ, ഒന്നാം തലമുറ പാലിസേഡ് എസ്യുവിയെ അനുസ്മരിപ്പിക്കുന്ന […]
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയാല്‍ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ചെലവ് വര്‍ധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയാല്‍ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ചെലവ്78,885 കോടി രൂപ മുതല്‍ 1.05 ലക്ഷം കോടി രൂപ വരെ വര്‍ധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 2026 സാമ്പത്തിക വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ ഇറക്കുമതി ചെലവില്‍ 78,885 കോടി രൂപയുടെ വര്‍ധനവുണ്ടാകുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ഇത് 1,02,550 കോടി രൂപയിലെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആ ഫോട്ടോയ്ക്കു പിന്നില്‍
സ്റ്റീവ് മക്കറിയുടെ ദ അഫ്ഗാന്‍ ഗേള്‍ എന്ന വിഖ്യാത ഫോട്ടോഗ്രാഫ് സൃഷ്ടിച്ച കോളിളക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുസ്തകം. ഫോട്ടോഗ്രാഫറുടെയും അഫ്ഗാന്‍ പെണ്‍കുട്ടിയുടെയും തലവരമാറ്റിയ ആ ചിത്രത്തിനു പിന്നിലെ സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ലോകത്താകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുരിതത്തിന്റെ പ്രതീകമായ ഫോട്ടോഗ്രാഫിന്റെ ഉദ്വേഗഭരിതമായ കഥ. ‘ആ ഫോട്ടോയ്ക്കു പിന്നില്‍…’. പി.എസ് രാകേഷ്. മാതൃഭൂമി. വില 110 രൂപ.
ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ ബാക്ടീരിയകള്‍ തലയണക്കവറില്‍
ടോയിലറ്റ് സീറ്റിനെക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ തലയണക്കവറില്‍ അടങ്ങിയിട്ടുണ്ടാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അലര്‍ജി ഉണ്ടാക്കുന്ന നിരവധി ഘടകങ്ങള്‍ തലയണ കവറില്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകാം. ഇതുമൂലം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തുമ്മലും ചിറ്റലും തുടങ്ങും. ഉറങ്ങുമ്പോള്‍ തലയണയില്‍ പറ്റിപ്പിടിക്കുന്ന നമ്മുടെ ചര്‍മത്തിലെ മൃതകേശങ്ങള്‍, വിയര്‍പ്പ്, പൊടിപടലങ്ങള്‍, ഉമിനീര്‍ എന്നിവയാണ് അവയ്ക്ക് വളമാകുന്നത്. ഇത് വലിയ തോതില്‍ അലര്‍ജിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി മാറാറുണ്ട്. പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടു പോകുന്ന ഒന്നും എന്നാല്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട പ്രധാനപ്പെട്ടതുമാണ് തലയണകള്‍. തലയണക്കവറില്‍ […]
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ ടിയാൻജിൻ സമ്മിറ്റിനായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നതെന്നതിനൊപ്പം അമേരിക്കയുടെ താരിഫ് ഭീഷണിക്കിടെയാണ് സന്ദർശനമെന്നതും പ്രധാനമാണ്. അതിനിടെ ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡൻ്റിന്റെ നടപടിയെ എതിർക്കുന്നതായി വ്യക്തമാക്കിയ ചൈന, അമേരിക്കയുടെ താരിഫ് അതിക്രമം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.
ഡോ. ഹാരിസിനെ സംശയത്തിലാക്കിയ കണ്ടെത്തലില്‍ വഴിത്തിരിവ്
ഡോ. ഹാരിസിനെ സംശയനിഴലിൽ നിര്‍ത്തിയ കണ്ടെത്തലില്‍ വഴിത്തിരിവ്. ബോക്സിലുണ്ടായിരുന്നത് കാണാതായ ഉപകരണത്തിന്‍റെ ബിൽ അല്ലെന്നും നെഫ്രോസ്കോപ്പ് എന്ന ഉപകരണം പരിശോധിച്ചതിന്‍റെ ഡെലിവറി ചെലാൻ ആയിരുന്നുവെന്നും കൊച്ചിയിലെ സ്ഥാപന ഉടമ വ്യക്തമാക്കി. കാണാതായ ഉപകരണത്തിന് പകരം പുതിയത് വാങ്ങിയതിന്‍റെ ബിൽ അല്ലെന്നും കമ്പനി വ്യക്തമാക്കി.ഡോ. ഹാരിസിനെതിരെ അധികൃതര്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഇതോടെ പൊളിയുന്നത്.
