Posted inവിനോദം

മഹേഷ് ബാബു- രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘എസ്എസ്എംബി 29’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി. നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് രാജമൗലി. ബിഗ് ബജറ്റ് ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്ററാണ് സംവിധായകന്‍ പുറത്തുവിട്ടത്. ഗ്ലോബ് ട്രോട്ടര്‍ അഥവാ ലോകം ചുറ്റുന്നവന്‍ എന്നാണ് മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ വിശേഷിപ്പിച്ചത്. പ്രീ-ലുക്ക് പോസ്റ്ററില്‍ നായകന്റെ നെഞ്ചിന്റെ […]

Posted inവിനോദം

അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണവുമായി ‘കൂലി’

അഡ്വാന്‍സ് ബുക്കിംഗില്‍ ‘കൂലി’ ചിത്രത്തിന് ലഭിച്ച പ്രതികരണം. കേരളത്തിലും വന്‍ പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് ലഭിച്ചിരിക്കുന്നത്. േവിക്രത്തിനും ലിയോയ്ക്കും ശേഷമുള്ള ലോകേഷ് കനകരാജ് ചിത്രം എന്നതും ലോകേഷിന്റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം എന്നതുമാണ് കൂലിയുടെ യുഎസ്പി. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു കൂലിയുടെ കേരള അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ത്തന്നെ വന്‍ പ്രതികരണമാണ് അതിന് ലഭിച്ചത്. രാത്രി 12 മണി വരെയുള്ള (ആദ്യ ദിനം) കണക്ക് പ്രകാരം കൂലി കേരളത്തില്‍ നിന്ന് […]

Posted inഓട്ടോമോട്ടീവ്

കിയ സെല്‍റ്റോസിന് 2 ലക്ഷം രൂപ വരെ ഓഫര്‍

ഈ ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ഇഞ്ചിയോണ്‍ കിയ. കിയ മോഡലുകള്‍ക്ക് ലഭിക്കുന്ന ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം, ‘ലക്കി ഡ്രോ’ മത്സരത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. ഇഞ്ചിയോണ്‍ കിയയില്‍ ഈ ഓഫര്‍ കാലയളവില്‍ വാഹനം വാങ്ങുന്നവര്‍ക്ക് ബമ്പര്‍ സമ്മാനമായി ഏറ്റവും പുതിയ കിയ സിറോസ് മോഡലാണ് കാത്തിരിക്കുന്നത്. എല്ലാ ആഴ്ചയും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഐഫോണ്‍ 15, സോണി പ്ലേസ്റ്റേഷന്‍, മൈക്രോവേവ് ഓവന്‍, 32 ഇഞ്ച് എല്‍ഇഡി ടിവി എന്നിവയും സമ്മാനമായി […]

Posted inപുസ്തകങ്ങൾ

ആലക്കോട് തമ്പുരാന്‍

കേവലം ഒരു പതിറ്റാണ്ടുകൊണ്ട് കാടിനെ അതിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ എങ്ങനെ നാടാക്കി മാറ്റാം എന്ന സമാനതകളില്ലാത്ത വികസനകാഴ്ചപ്പാടവതരിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കിയ, മലയാളി ആദരിക്കാന്‍ മറന്നുപോയ മഹദ്വ്യക്തിയാണ് പി.ആര്‍. രാമവര്‍മ്മ രാജായെന്ന ആലക്കോട് തമ്പുരാന്‍. കെ.പി. കേശവന്‍ മാസ്റ്ററുടെ ഈ ഉദ്യമം ചരിത്രവും സാമൂഹ്യശാസ്ത്രവും അടക്കം വിവിധ വൈജ്ഞാനിക മേഖലകളിലേക്കു വാതില്‍ തുറക്കുന്നു. ‘ആലക്കോട് തമ്പുരാന്‍’. കെ.പി കേശവന്‍ മാസ്റ്റര്‍. മാതൃഭൂമി. വില 289 രൂപ.

Posted inആരോഗ്യം

രാത്രി കാപ്പി കുടിക്കുന്ന സ്ത്രീകളില്‍ പെരുമാറ്റ വ്യത്യാസം

നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് സ്വാഭാവികം. എന്നാല്‍ ആ ശീലം നിങ്ങളുടെ പെരുമാറ്റത്തെ തന്നെ മാറ്റിമറിക്കും. പ്രത്യേകിച്ച് സ്ത്രീകളില്‍. രാത്രി കാപ്പി കുടിക്കുന്ന സ്ത്രീകളില്‍ ‘എടുത്തുചാട്ട സ്വഭാവം’ അല്‍പം കൂടുതലായിരിക്കുമെന്ന് പഠനം. ടെക്‌സസ് സര്‍വകലാശാല സമീപകാലത്ത് നടത്തിയൊരു പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ശരീരത്തിന് ഒരു ഉന്മേഷവും ഊര്‍ജവും കിട്ടാന്‍ കാപ്പിയും ചായയുമൊക്കെ എണ്ണം നോക്കാതെ രാത്രിയും പകലും കുടിക്കുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കും ഉണ്ടാവാം. എന്നാല്‍ കാപ്പിയുടെയും ചായയുടെയുമൊക്കെ അളവിലും […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിൽ സുരക്ഷാമിത്രം എന്ന പേരിൽ സഹായപ്പെട്ടികൾ സ്ഥാപിക്കും. ഇത് പ്രധാനാധ്യാപികയുടെയോ പ്രിൻസിപ്പലിന്റെയോ മുറിയിൽ വെക്കണം. കുട്ടികൾക്ക് പേര് വെച്ചോ, വെക്കാതെ കാര്യങ്ങൾ പറയാം. ആഴ്ചയിൽ ഒരിക്കൽ പെട്ടി തുറന്ന് പരാതി വായിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി.   പുലിനഖം കെട്ടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിൽ സുരക്ഷാമിത്രം എന്ന പേരിൽ സഹായപ്പെട്ടികൾ സ്ഥാപിക്കും. ഇത് പ്രധാനാധ്യാപികയുടെയോ പ്രിൻസിപ്പലിന്റെയോ മുറിയിൽ വെക്കണം. കുട്ടികൾക്ക് പേര് വെച്ചോ, വെക്കാതെ കാര്യങ്ങൾ പറയാം. ആഴ്ചയിൽ ഒരിക്കൽ പെട്ടി തുറന്ന് പരാതി വായിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത് മലയാളിയായ ലെഫ്റ്റനന്റ് കേണൽ ടിജു തോമസിന്റെ നേതൃത്വത്തിലാണ്. മരണസംഖ്യയെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നും രക്ഷാപ്രവർത്തനം വളരെ വേഗം പൂർത്തിയാക്കുമെന്നും തെരച്ചിലിന് റഡാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ടിജു തോമസ് പറഞ്ഞു. ധരാലിയിൽ മെഡിക്കൽ ക്യാംപും സജ്ജമാക്കിയിട്ടുണ്ട്. അതോടൊപ്പം ഡെറാഡൂണിൽ എത്തിയ മലയാളികൾ സുരക്ഷിതരാണെന്ന് വിവരം മലയാളികൾ 3 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടനയായ അമ്മ

താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് വിലക്കേ‌‌ർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ അറിയിച്ചു. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്

ടിപി കേസ് പ്രതി കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ദിവസങ്ങൾക്ക് മുൻപ് സസ്പെൻ്റ് ചെയ്തിരുന്നു. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.