7 5

നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് സ്വാഭാവികം. എന്നാല്‍ ആ ശീലം നിങ്ങളുടെ പെരുമാറ്റത്തെ തന്നെ മാറ്റിമറിക്കും. പ്രത്യേകിച്ച് സ്ത്രീകളില്‍. രാത്രി കാപ്പി കുടിക്കുന്ന സ്ത്രീകളില്‍ ‘എടുത്തുചാട്ട സ്വഭാവം’ അല്‍പം കൂടുതലായിരിക്കുമെന്ന് പഠനം. ടെക്‌സസ് സര്‍വകലാശാല സമീപകാലത്ത് നടത്തിയൊരു പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ശരീരത്തിന് ഒരു ഉന്മേഷവും ഊര്‍ജവും കിട്ടാന്‍ കാപ്പിയും ചായയുമൊക്കെ എണ്ണം നോക്കാതെ രാത്രിയും പകലും കുടിക്കുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കും ഉണ്ടാവാം. എന്നാല്‍ കാപ്പിയുടെയും ചായയുടെയുമൊക്കെ അളവിലും കുടിക്കുന്ന സമയത്തിലുമൊക്കെ കാര്യമുണ്ടെന്നാണ് ഐസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീനാണ് ഈ പെരുമാറ്റ വ്യത്യാസത്തിന് പിന്നിലെ കാരണമാരനെന്നാണ് ഗവേഷകരുടെ വാദം. മനുഷ്യരുമായി ജനിതക, നാഡീസംബന്ധമായ സമാനതകള്‍ കാണിക്കുന്ന ഫ്രൂട്ട് ഫ്ലൈസിലാണ് പഠനം നടത്തിയത്. ശക്തിയായ വായുപ്രവാഹ ഉത്തേജനം നേരിടുമ്പോള്‍ സാധാരണയായി ഈച്ചകള്‍ മരവിച്ചിരിക്കും. എന്നാല്‍ രാത്രിയില്‍ കഫീന്‍ നല്‍കിയപ്പോള്‍ പ്രതികരണമായി അശ്രദ്ധമായ ‘പറക്കല്‍’ സ്വഭാവം ഈച്ചകള്‍ പ്രകടിപ്പിച്ചുവെന്ന് ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ പകല്‍ സമയത്ത് ഈ പെരുമാറ്റ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രധാന കാര്യം, സമാന അളവില്‍ നല്‍കിയെങ്കില്‍ പെണ്‍ ഈച്ചകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആവേശകരമായ പെരുമാറ്റം പ്രകടപ്പിച്ചുവെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ പഠനം മനുഷ്യരില്‍ നടത്തിയിട്ടില്ലാത്തതിനാല്‍ വിശാലമായ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *